This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിസില്‍വുഡ്, ആര്‍തര്‍ (1774 - 1820)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിസില്‍വുഡ്, ആര്‍തര്‍ (1774 - 1820)

Thistlewood.Arthur

ബ്രിട്ടിഷ് വിപ്ലവകാരി. ഒരു കര്‍ഷകന്റെ പുത്രനായി 1774-ല്‍ തിസില്‍വുഡ് ജനിച്ചു. വിപ്ലവസംഘടനയായ സ്പെന്‍സയന്‍ സൊസൈറ്റിയുടെ മുഖ്യ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു തിസില്‍വുഡ്. ബ്രിട്ടിഷ് സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ട് അധികാരം പിടിച്ചെടുക്കുവാനുള്ള ഒരു പദ്ധതി 1816-ല്‍ ഇദ്ദേഹം ആസൂത്രണം ചെയ്തെങ്കിലും പൊലീസിനു മുന്‍കൂര്‍ വിവരം ലഭിച്ചതോടെ ഇതു പാളിപ്പോവുകയാണുണ്ടായത്. പൊലീസിന്റെ പിടിയിലകപ്പെട്ടെങ്കിലും വിശ്വാസയോഗ്യമായ സാക്ഷിമൊഴിയുടെ അഭാവത്തില്‍ ഇദ്ദേഹത്തെ വിട്ടയച്ചു. 1818-ല്‍ ഹോംസെക്രട്ടറിയുമായി സംഘട്ടനത്തിനു മുതിര്‍ന്നതിന്റെ പേരില്‍ ഒരു വര്‍ഷം ജയില്‍വാസമനുഭവിച്ച തിസില്‍വുഡ് 1819-ല്‍ വീണ്ടും വിപ്ലവ പ്രസ്ഥാനത്തില്‍ സജീവമായി. 1819 ഫെ. 23-ന് ഹാരോബി പ്രഭുവിന്റെ വീട്ടില്‍ അത്താഴവിരുന്നിനായി ബ്രിട്ടിഷ് ക്യാബിനറ്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കുന്നുവെന്നറിഞ്ഞ തിസില്‍വുഡ് അവരെ വധിക്കുവാന്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും, ഇതേക്കുറിച്ച് രഹസ്യ വിവരം കിട്ടിയ പൊലീസ് കാറ്റോസ്ട്രീറ്റിലെ വിപ്ളവകാരികളുടെ ഒളിസങ്കേതം വളഞ്ഞു; ഈ അവസരത്തില്‍ തിസില്‍വുഡ് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. 1820-ല്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തിനു വധശിക്ഷ നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍