This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരൂര്‍ അഞ്ചടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:21, 4 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരൂര്‍ അഞ്ചടികള്‍

സന്മാര്‍ഗ പ്രതിപാദകങ്ങളായ ചെറിയ പാട്ടുകള്‍. മലബാറിലാണ് ഇത്തരം പാട്ടുകളുടെ ഉത്പത്തിയെന്ന് ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ പരാമര്‍ശം കാണുന്നുണ്ട്. നിയതക്രമത്തിലോ വൃത്താനുബദ്ധമാ യോ അല്ല ഇവയുടെ രചനകളെങ്കിലും ഉപദേശ പ്രധാനങ്ങളായ ഗുണദോഷവാക്യങ്ങളാണ് ഉള്ളടക്കമെന്ന പ്രത്യേകത ഇതിലെ വരികള്‍ക്കുണ്ട്. 10-ാം ശ. ആണ് ഇതിന്റെ രചനാകാലമെന്ന് ഊഹിക്കുന്നു.'ഇരതെണ്ടിത്തന്നെ പകലും കഴിഞ്ഞു'എന്ന വരികള്‍ തിരൂര്‍ അഞ്ചടികളിലേതാണെന്ന് ഗുണ്ടര്‍ട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിനടുത്തുള്ള കണ്ണിരപ്പറമ്പത്ത് അഞ്ചടി എന്ന പാട്ടില്‍ നിന്നുമുള്ള ചില വരികള്‍:

'പലരോടും നിനയാതൊരു കാര്യം തുടങ്ങൊല്ല,

പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല

അറിവുള്ള ജനങ്ങളോടെതിര്‍പ്പാനും നിനയ്ക്കൊല്ല

അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ല

ഗുരുനാഥനരുള്‍ ചെയ്താലെതിര്‍വാക്കു പറകൊല്ല'

എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് ഇവയിലെ ഉള്ളടക്കം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍