This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരസ്കരിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരസ്കരിണി

അദൃശ്യമാകാനുള്ള വിദ്യ. പുരാണങ്ങളില്‍ ഈ വിദ്യ അറിയാവുന്ന പലരെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. മന്ത്രവാദ ഗ്രന്ഥങ്ങള്‍ പലതിലും ഇതിനുള്ള മന്ത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യലഹരിയിലെ ഒരു ശ്ലോകം പ്രത്യേക രീതിയില്‍ സിദ്ധിവരുത്തി പ്രയോഗിച്ചാല്‍ ഈ വിദ്യ കൈവരും എന്നൊരു വിശ്വാസവും നിലനില്ക്കുന്നു. മന്ത്രത്തിലൂടെയല്ലാതെ യോഗാഭ്യാസത്തിലൂടെയും തിരസ്കരിണി വിദ്യ ആര്‍ജിക്കാമത്രെ. പാതഞ്ജല യോഗസൂത്രത്തിലെ സാധനാപാദം 21-ാം സൂത്രത്തില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്. നളകഥയില്‍ ദമയന്തീസ്വയംവരത്തിനു പോയ ഇന്ദ്രന്‍, യമന്‍, വരുണന്‍, അഗ്നി എന്നിവര്‍ നളന് അദൃശ്യ ശരീരിയായി ദമയന്തിയുടെ സമീപത്ത് ചെല്ലുന്നതിനുവേണ്ടി ഈ വിദ്യ ഉപദേശിച്ചു കൊടുത്തതായി പരാമര്‍ശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍