This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിക്കോടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിക്കോടി

കോഴിക്കോട് ജില്ലയില്‍, കൊയിലാണ്ടി താലൂക്കിലെ മേലടി ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. 10 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 14.15 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 25,015(2001); അതിരുകള്‍: വ.പയ്യോളി പഞ്ചായത്ത്; തെ.മൂടാടി പഞ്ചായത്ത്; കി.തുറയൂര്‍ പഞ്ചായത്തും അകലാപ്പുഴയും, പ.അറബിക്കടല്‍. അറബിക്കടലിന്റെ തീരത്ത് കി.പടിഞ്ഞാറായി വ്യാപിച്ചിരിക്കുന്ന ഹരിതാഭമായൊരു കടലോര ഗ്രാമമാണ് തിക്കോടി. അകലാപ്പുഴയാണ് ഇവിടത്തെ മുഖ്യ ജലസ്രോതസ്സ്. സമുദ്രനിരപ്പില്‍ നിന്നും സു.7.5 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് പൊതുവേ തീരസമതലത്തിന്റേയും താഴ്ന്ന പ്രദേശത്തിന്റേയും സമ്മിശ്രഭൂപ്രകൃതിയാണുള്ളത്. മുഖ്യവിളയായ നെല്ലിനു പുറമേ പയര്‍, പച്ചക്കറികള്‍, തെങ്ങ്, വാഴ, മരിച്ചീനി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 2.5 കി.മീ. ദൈര്‍ഘ്യമുള്ള തീരദേശത്ത് നിവസിക്കുന്നവരുടെ മുഖ്യ ഉപജീവനമാര്‍ഗം മത്സ്യബന്ധനമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം, സഹകരണ സംഘങ്ങള്‍ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍