This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിംബു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിംബു

Thimbu

ഭൂട്ടാന്റെ തലസ്ഥാന നഗരം. പടിഞ്ഞാറന്‍ ഭൂട്ടാനിലെ ഹിമാലയന്‍ താഴ്വരയില്‍, തിംബു നദീതീരത്ത്, സമുദ്രനിരപ്പില്‍ നിന്ന് സു. 2423 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പന്നങ്ങള്‍, തടി, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിപണന കേന്ദ്രമാണ് തിംബു. ഭൂട്ടാന്‍ രാജാവിന്റെ കൊട്ടാരവും രാജ്യത്തെ പ്രധാന ബുദ്ധവിഹാരവും തിംബുവിലാണ്. ജനസംഖ്യ: 7,16,214(2002).

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹൈക്കോടതി, ആശുപത്രികള്‍, വാണിജ്യ-വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവ തിംബുവില്‍ പ്രവര്‍ത്തിക്കുന്നു.മുമ്പ് ഭൂട്ടാന്റെ ശൈത്യകാല തലസ്ഥാനം മാത്രമായി രുന്നു തിംബു; പുനാകാ വേനല്‍ക്കാല തലസ്ഥാനവും. 1962-ല്‍ നഗരം ഭൂട്ടാന്റെ സ്ഥിരം ആസ്ഥാനമായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%82%E0%B4%AC%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍