This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താസസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താസസ്

Thasos

ഈജിയന്‍ കടലിലെ ഒരു ദ്വീപ്. ദ്വീപിലെ സ്വര്‍ണ ഖനികളില്‍ ആകൃഷ്ടരായി ഇവിടേക്കു കുടിയേറിയ ഫിനീഷ്യരാണ് ആദിമ നിവാസികള്‍ എന്നു കരുതപ്പെടുന്നു. ഈ കുടിയേറ്റത്തിനു നേതൃത്വം നല്കിയ താസസിന്റെ പേരിലാണ് ദ്വീപ് പിന്നീടറിയപ്പെട്ടത്. ബി.സി. 5-ാം ശ.-ത്തില്‍ ഫിനീഷ്യരെ പുറന്തള്ളിക്കൊണ്ട് ഗ്രീക്കുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചുവെങ്കിലും പേര്‍ഷ്യന്‍ യുദ്ധകാലത്ത് ദ്വീപ് കുറച്ചുകാലം പേര്‍ഷ്യക്കാരുടെ അധീനതയിലായി. പേര്‍ഷ്യക്കാരുടെ പരാജയത്തിനുശേഷം ആഥന്‍സിന്റെ നേതൃത്വത്തിലുള്ള ഡീലിയന്‍ ലീഗില്‍ താസസ് അംഗമായി. ആഥന്‍സുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് (ബി.സി. 465) താസസ് ലീഗില്‍ നിന്നു പിന്മാറിയെങ്കിലും 462-ല്‍ ദ്വീപിനെ ആഥന്‍സ് പിടിച്ചെടുത്തു. പിന്നീട് മാസിഡോണിയ, റോം, ഒട്ടോമന്‍ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു താസസ്. 1813-ല്‍ ഒട്ടോമന്‍ സുല്‍ത്താന്‍ ദ്വീപിനെ ഈജിപ്തിനു കൈമാറിയെങ്കിലും 1912-ല്‍ ഗ്രീക്കുസേന ദ്വീപ് പിടിച്ചെടുത്തു. 1914-ലെ ബുക്കാറസ്റ്റ് കരാര്‍ പ്രകാരം ദ്വീപ് ഗ്രീസിന്റെ ഭാഗമായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B8%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍