This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരകാനിമ്നദോഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താരകാനിമ്നദോഷം

ജ്യോതിഷത്തിലെ ഒരു നക്ഷത്രനാഴികാദോഷം. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ഓരോ നക്ഷത്രത്തിനും ഒരു നാഴികയോളം ദോഷമുണ്ട്. ഇതിനെ താരകാനിമ്നദോഷമെന്നു പറയുന്നു. ഓരോ നക്ഷത്രത്തിനും ഉള്ള നാഴികാദോഷ സമയങ്ങളില്‍ സത്കര്‍മങ്ങളൊന്നുംതന്നെ ചെയ്യാന്‍ പാടില്ല എന്നാണ് ജ്യോതിഷപണ്ഡിതന്മാരുടെ അഭിപ്രായം. മുഹൂര്‍ത്ത സംബന്ധമായ കാര്യങ്ങളില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുക്ലപക്ഷത്തില്‍ ബലവാനായ ചന്ദ്രന്‍ ഉച്ചത്തിലോ ഉച്ചാംശകത്തിലോ വര്‍ഗോത്തമത്തിലോ നിന്നാല്‍ താരകാനിമ്നദോഷം ഇല്ലാതാകും. ഓരോ നക്ഷത്രത്തിനും ഉള്ള നാഴികാദോഷ സമയം ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്നു.

അശ്വതി (21), ഭരണി (7), കാര്‍ത്തിക (15), രോഹിണി (20), മകയീരം (7), തിരുവാതിര (15), പുണര്‍തം (15), പൂയം (15), ആയില്യം (28), മകം (28), പൂരം (9), ഉത്രം (7), അത്തം (14), ചിത്തിര (16), ചോതി (11), വിശാഖം (20), അനിഴം (5), തൃക്കേട്ട (7), മൂലം (17), പൂരാടം (7), ഉത്രാടം (11), തിരുവോണം (7), അവിട്ടം (7), ചതയം (15), പൂരുരുട്ടാതി (28), ഉതൃട്ടാതി (27), രേവതി (25).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍