This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താമരശ്ശേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താമരശ്ശേരി

താമരശ്ശേരി(ജീരകപ്പാറ)
കോഴിക്കോട് ജില്ലയില്‍, കോഴിക്കോട് താലൂക്കിലെ കൊടുവള്ളി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. വിസ്തീര്‍ണം: 55.17 ച.കി.മീ.. രാരോത്ത്, കെടവൂര്‍ വില്ലേജുകളും ഈങ്ങാപ്പുഴ, കാന്തലാട് എന്നീ വില്ലേജുകളുടെ ഭാഗങ്ങളും ചേര്‍ത്ത് രൂപീകരിച്ച താമരശ്ശേരിയെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. അതിരുകള്‍: വ.വനഭൂമിയും ഈങ്ങാപ്പുഴയും, തെ. കൊടുവള്ളി ഗ്രാമ പഞ്ചായത്ത്, കി.ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകള്‍, പ.പൂനൂര്‍പ്പുഴ.

ഭൂപ്രകൃതിയനുസരിച്ച് കുന്നുകളും മലകളും താഴ്വരകളും ഉള്‍പ്പെട്ട താമരശ്ശേരി തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. പ്രധാന വിളയായ തെങ്ങിനു പുറമേ മറ്റു വിളകളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. കുളങ്ങളാണ് മുഖ്യ ജലസ്രോതസ്സുകള്‍. തദ്ദേശീയരില്‍ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. ചെറുതും വലുതുമായ 24 സ്കൂളുകള്‍ താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍ വ്യവസായങ്ങളൊന്നുമില്ലാത്ത ഇവിടെ പരമ്പരാഗത നെയ്ത്തിനെ ആശ്രയിച്ചു ജീവിക്കുന്ന ഏതാനും കുടുംബങ്ങളുണ്ട്. ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങളോടനുബന്ധിച്ച് തെയ്യം, തിറ, വട്ടക്കളി, കോല്‍ക്കളി, കളരിപ്പയറ്റ് എന്നിവ അവതരിപ്പിക്കപ്പെടുന്നു. നിരവധി കളരി സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രന്ഥശാല, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. താമരശ്ശേരി ജീരകപ്പാറ വനപ്രദേശം പ്രകൃതിരമണീയമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍