This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താനൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താനൂര്‍

മലപ്പുറം ജില്ലയില്‍, തിരൂര്‍ താലൂക്കിലെ താനൂര്‍ ബ്ളോക്കില്‍ ഉള്‍ പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. താനൂര്‍, പരിയാപുരം എന്നീ വില്ലേജു കളെ ഉള്‍ക്കൊള്ളുന്ന ഈ പഞ്ചായത്തിന് 50.18 ച.കി.മീ. വിസ് തീര്‍ണമുണ്ട്. അതിരുകള്‍: വ.പരപ്പനങ്ങാടി പഞ്ചായത്ത്, കി.ഒഴൂര്‍-നന്നമ്പ്ര പഞ്ചായത്തുകള്‍, തെ. താനാളൂര്‍ പഞ്ചായത്ത്, പ.അറബിക്കടല്‍. താന്നിമരങ്ങള്‍ സമൃദ്ധമായി വളര്‍ന്നിരുന്ന ഇടമായതിനാലായിരിക്കാം ഈ പ്രദേശത്തിന് 'താനൂര്‍' എന്ന് പേരു ലഭിച്ചതെന്നു കരുതുന്നു. താനൂരിന്റെ തീരദേശത്ത് മുമ്പ് പോര്‍ച്ചുഗീസുകാരുടേയും ഫ്രഞ്ചുകാരുടേയും വാണിജ്യ കേന്ദ്രങ്ങള്‍ നിലനിന്നിരുന്നു.

ഒരു തീരദേശ ഗ്രാമമാണ് താനൂര്‍. പഞ്ചായത്തിന്റെ തെ. മുതല്‍ വ. വരെ സാമാന്യം വീതിയുള്ള കടല്‍പ്പുറമുണ്ട്. തെങ്ങാണ് മുഖ്യ വിള. മുരിങ്ങ സമൃദ്ധമായി വളരുന്ന തീരദേശം മറ്റു കൃഷികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ തീരപ്രദേശത്തു നിന്നകന്ന പ്രദേശങ്ങ ളില്‍ മറ്റു വിളകളും നാമമാത്രമായ തോതില്‍ നെല്ലും കൃഷി ചെയ്യപ്പെടുന്നു. തീരദേശവാസികളില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നു. ഇവരില്‍ 95 ശ.മാ. മുസ്ളിങ്ങളാണ്. പരമ്പരാഗത കുടില്‍ വ്യവസായങ്ങളായ കയര്‍പിരി, കുടനിര്‍മാണം, നെയ്ത്ത്, മണ്‍പാത്ര നിര്‍മാണം എന്നിവയും നാമമാത്രമായി നിലനില്‍ക്കുന്നുണ്ട്. സ്കൂളുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍