This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താടക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താടക

രാമായണ കഥാപാത്രം. സുകേതു എന്ന യക്ഷന് ബ്രഹ്മപ്രസാദ ത്താല്‍ ജനിച്ച മകളാണ് താടക. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ഇവള്‍ക്ക് ആയിരം ആനകളുടെ ശക്തി ലഭിച്ചിരുന്നു. മായാസിദ്ധി യുണ്ടായിരുന്നു ഇവള്‍ക്ക്. ഝര്‍ഝരന്റെ പുത്രനായ സുന്ദനാണ് താടകയുടെ ഭര്‍ത്താവ്. സുബാഹു, മാരീചന്‍ എന്നീ പുത്രന്മാര്‍ താടകയ്ക്കുണ്ടായിരുന്നു. അഗസ്ത്യന്റെ ആശ്രമം ആക്രമിച്ച സുന്ദനെ മഹര്‍ഷി ശപിച്ചു ഭസ്മമാക്കി. കുപിതയായ താടക പുത്ര ന്മാരോടൊപ്പം അഗസ്ത്യമുനിയുടെ ആശ്രമം ആക്രമിച്ചു. അഗ സ്ത്യശാപംമൂലം താടകയും പുത്രന്മാരും രാക്ഷസരായി. അതിനുശേഷം താടകയുടെ വാസം പാതാളത്തിലും പിന്നീട് ലങ്കയിലുമായിരുന്നു. ഒടുവില്‍ കരൂഷം എന്ന കാട് കൈവശപ്പെടുത്തി അവിടെ താമസമാക്കി. താടകയെപ്പേടിച്ച് ആരും ആ വനപ്രദേശത്തുകൂടി സഞ്ചരിക്കാതായി. അക്കാലത്ത് വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം അവിടെയെത്തിയ ശ്രീരാമന്‍ താടകയെ വധിച്ചു. ഇതോടെ താടകയ്ക്ക് ശാപമോക്ഷം ലഭിച്ചു. സൂക്ഷ്മദേഹം ഗന്ധര്‍വരൂപം ധരിച്ച് രാമസ്തുതികള്‍ പാടി ഗന്ധര്‍വലോകത്തേക്കു പോയതായും സ്ഥൂലശരീരം നിലംപതിച്ചതായുമാണ് രാമായണം, കമ്പരാമായണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചുകാണുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%9F%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍