This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തളിയില്‍ മഹാദേവക്ഷേത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തളിയില്‍ മഹാദേവക്ഷേത്രം
കേരളത്തിലെ ഒരു ക്ഷേത്രം. കോട്ടയത്തു നിന്ന് കുമരകത്തേക്കുള്ള റോഡിലെ ഉപ്പൂട്ടിക്കവല എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ശിവന്‍ ആണ്. ശ്രീകോവില്‍ വൃത്താകാരമാണ്; പടിഞ്ഞാറു ഭാഗത്തേക്കാണ് ദര്‍ശനം.
ക്ഷേത്രത്തില്‍ ദിവസേന അഞ്ച് പൂജ നടത്തുന്നു. ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ്, നാഗര്‍, രക്ഷസ്സ് എന്നിവ ഉപദേവതകള്‍. മേടം ഒന്നാം തീയതി കൊടിയേറി പത്ത് ദിവസം നീണ്ടു നില്ക്കുന്നതാണ് ഇവിടത്തെ ഉത്സവം.
ഒരു കാലത്ത് ഇത് തെക്കുംകൂര്‍ രാജാവിന്റെ ആസ്ഥാനക്ഷേത്രമായിരുന്നു. ക്ഷേത്രത്തിനു ചുറ്റും കോട്ടയുണ്ടായിരുന്നതിനാല്‍ തളിയക്കോട്ട എന്ന പേരിലും ഇവിടം പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിന്റെ ആവശ്യത്തിനു കൊണ്ടുവരുന്ന എണ്ണ തൊട്ടു ശുദ്ധമാക്കാന്‍ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നവരാണ് ഉപ്പൂട്ടില്‍ എന്ന സിറിയന്‍ ക്രിസ്ത്യന്‍ കുടുംബക്കാര്‍ എന്നു കരുതിപ്പോന്നു.
ഈ ക്ഷേത്രം ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണ്. ഇതിനു സമീപം ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 'പാറപ്പാടം' എന്നൊരു ഭഗവതിക്ഷേത്രവും കൂടിയുണ്ട്; ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. മീനമാസത്തിലെ ഭരണിനക്ഷത്രത്തില്‍ കൊടിയേറി എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ ഉത്സവം.
(പ്രൊഫ. കെ.എസ്. നാരായണപിള്ള)