This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളികക്കളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തളികക്കളി

ഒരു വിനോദനൃത്തം. ഇരുകയ്യിലും തളികകള്‍ ഏന്തിക്കൊണ്ടുള്ള ആട്ടമാണിത്. പാട്ടിനൊത്ത് പല മട്ടില്‍ നൃത്തം ചെയ്യുമ്പോഴും തളിക നിലത്തുവീഴാതെ നോക്കുമെന്നതാണ് ഇതിലെ കൌതുകം. പാട്ടിനൊപ്പം ഇലത്താളം കൊണ്ട് താളം പിടിക്കുന്ന പതിവുമുണ്ട്. ആട്ടത്തിനിടയ്ക്ക് ഒരു കയ്യില്‍ നിന്ന് മറ്റൊരു കയ്യിലേക്ക് തളിക മാറ്റുന്ന കരവിരുതും കളിയെ ആകര്‍ഷകമാക്കുന്നു. ചില പ്രദേശങ്ങളില്‍ ഇത് താലംകളി എന്നാണറിയപ്പെടുന്നത്. കിണ്ണംകളി എന്ന പേര് മലബാറില്‍ ചിലയിടങ്ങളില്‍ നിലവിലുണ്ട്. കേവലമായ ഒരു വിനോദനൃത്തമാണിത്. വീട്ടുമുറ്റങ്ങളിലും മറ്റും നേരംകളയാനായി നടത്തുന്ന ഈ നൃത്തം സാധാരണയായി പുരുഷന്മാരാണ് നടത്തുന്നത്. എന്നാല്‍ കണ്ടശ്ശാംകടവ് തുടങ്ങിയ ചില സ്ഥലങ്ങളില്‍ സ്ത്രീകളും കിണ്ണംകളി നടത്താറുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീയ്യസമുദായക്കാരുടെ താലികെട്ടുകല്യാണത്തിന് ഈ കളി നടത്തുന്ന പതിവുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍