This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലവടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:55, 2 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തലവടി

ആലപ്പുഴ ജില്ലയില്‍, കുട്ടനാട് താലൂക്കില്‍, ചമ്പക്കുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്ത്. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട്ടിന്റെ കിഴക്കേ അരികിലാണ് തലവടിയുടെ സ്ഥാനം. വിസ്തീര്‍ണം: 15.76 ച.കി.മീ. വാര്‍ഡുകളുടെ എണ്ണം: 12. അതിരുകള്‍: കി.പമ്പാനദിയുടെ കൈവഴിയായ തോക്കനടിതോട്; തെ.അരീത്തോട്; പ.മണക്ക്തോട്, വെട്ടുതോട്, കുളങ്ങരതോട്; വ.പമ്പാനദി, കൈത്തോട് എന്നിവ. തിരുവിതാംകൂറിന്റെ ഭാഗമാകുന്നതുവരെ തലവടി ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങള്‍ ചേര്‍ന്നുള്ള ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇവിടെ ഒരു രാജകൊട്ടാരവും നിലനിന്നിരുന്നു. രാജാവിന്റെ എഴുന്നള്ളത്ത് അറിയിക്കുന്ന ആദ്യവെടി മുഴക്കിയിരുന്നത് ഇവിടെവച്ചായിരുന്നതിനാല്‍ 'തലവെടി'’എന്ന നാമം കൈവന്നു; പില്ക്കാലത്ത് ലോപിച്ച്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B2%E0%B4%B5%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍