This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തരുണവാചസ്പതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തരുണവാചസ്പതി
സംസ്കൃത കാവ്യശാസ്ത്രകാരന്‍. 12-ാം ശ.-മാണ് ജീവിതകാലം. ധര്‍മവാചസ്പതി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ദണ്ഡിയുടെ പ്രശസ്ത കാവ്യശാസ്ത്രഗ്രന്ഥമായ കാവ്യാദര്‍ശത്തിനു വാചസ്പതി രചിച്ച വ്യാഖ്യാനം പ്രസിദ്ധമാണ്. ഈ ഒരേ ഒരു രചനയിലൂടെ സംസ്കൃത കാവ്യമീമാംസാമണ്ഡലത്തില്‍ ചിര പ്രതിഷ്ഠ നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എം. രംഗാചാര്യ വിശദമായ ആമുഖപഠനത്തോടുകൂടി ഇത് മദ്രാസില്‍ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
15-ാം ശ.-ത്തില്‍ രചിച്ച അജ്ഞാതകര്‍ത്തൃകമായ സുഭാഷിത സംഗ്രഹം എന്ന കൃതിയില്‍ ഈ വ്യാഖ്യാനത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകാണുന്നു. ഉത്കൃഷ്ടമായ സ്വതന്ത്ര്യ കൃതിക്കു ലഭിക്കുന്നതിനു സമാനമായ പ്രസിദ്ധി ശ്രേഷ്ഠമായ വ്യാഖ്യാനഗ്രന്ഥങ്ങള്‍ക്കും ലഭ്യമാണ് എന്നതിനുദാഹരണമാണ് ശങ്കരാചാര്യര്‍, അഭിനവഗുപ്തന്‍, മല്ലിനാഥന്‍, തരുണവാചസ്പതി തുടങ്ങിയവരുടെ വ്യാഖ്യാനഗ്രന്ഥങ്ങള്‍.