This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രോയിസണ്‍, യൊഹാന്‍ ഗുസ്താവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രോയിസണ്‍, യൊഹാന്‍ ഗുസ്താവ് (1808 - 84)

Droysen,Johann Gustav

ജര്‍മന്‍ ചരിത്രകാരനും രാഷ്ട്രതന്ത്രജ്ഞനും. 1808 ജൂല. 6-ന് പോമറേനിയയിലെ ട്രെപ്റ്റോവില്‍ ജനിച്ചു. ഡ്രോയിസന്റെ പിതാവ് കരസേനയിലെ ഒരു പുരോഹിതനായിരുന്നു. നെപ്പോളിയാനിക്ക് ഭരണത്തിനെതിരായ വിമോചന സമരം ഇദ്ദേഹത്തില്‍ വളരെ സ്വാധീനം ചെലുത്തി. ഈ സമരമാണ് പ്രഷ്യയുമായി ആഴത്തിലുള്ള ഇദ്ദേഹത്തിന്റെ ബന്ധത്തിന് അടിസ്ഥാനം. ബെര്‍ലിനിലെ പഠനത്തിനുശേഷം ഇദ്ദേഹം ഒരു കായികാധ്യാപകനായി. 1835-ല്‍ ബെര്‍ലിനില്‍ ഭാഷാശാസ്ത്ര പ്രൊഫസറായി. ഇക്കാലത്താണ് മഹാനായ അലക്സാണ്ടറെപ്പറ്റി ഇദ്ദേഹം പല കൃതികളും രചിച്ചത്. 1840-ല്‍ ഡ്രോയിസണ്‍ കീലി(Kiel)ല്‍ ചരിത്രാധ്യാപകനായി ചേര്‍ന്നു.

പിന്നീട് ജര്‍മന്‍ ഏകീകരണത്തില്‍ ആകൃഷ്ടനായ ഡ്രോയി സണ്‍ 1848-ല്‍ ഫ്രാങ്ക്ഫര്‍ട്ട് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെ ഇദ്ദേഹം ഭരണഘടനയ്ക്കുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി ചുമതലയേറ്റു. ജര്‍മനിയെ നയിക്കാന്‍ പ്രഷ്യയ്ക്കുണ്ടായിരുന്ന പ്രത്യേക താത്പര്യത്തില്‍ ഡ്രോയിസണ് വിശ്വാസമായിരുന്നു.

സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയശേഷം ഇദ്ദേ ഹത്തിന്റെ ശ്രദ്ധ മുഴുവന്‍ പതിനാലു വാല്യങ്ങളുള്ള തന്റെ ഗെഷ്ചിറ്റെ ഡെര്‍ പ്രസിച്ചെന്‍ പൊളിറ്റിക്സ് (Greschichte der preussis-chem politik) എന്ന കൃതി പൂര്‍ത്തീകരിക്കുന്നതിലായിരുന്നു. 1756 മുതലുള്ള ചരിത്രം വിവരിക്കുന്ന ഈ ഗ്രന്ഥം പൂര്‍ത്തിയാക്കാനാകാതെ 1884 ജൂണ്‍ 19-ന് ബര്‍ലിനില്‍ ഡ്രോയിസണ്‍ അന്തരിച്ചു.

(സി. മീര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍