This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രോണ്‍

Drone

ഇന്ത്യന്‍ നാവികസേനയുടെ റിമോട്ട് പൈലറ്റഡ് ഡ്രോണ്‍ 'ലക്ഷ്യ'
മനുഷ്യസാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാ വുന്ന വിമാനം. റേഡിയോ സിഗ്നലുകള്‍ തുടങ്ങിയവ ഉപയോ ഗിച്ച് നിയന്ത്രിക്കപ്പെടുന്ന ഈയിനം വിമാനങ്ങള്‍ വിനാശ ലക്ഷ്യ മില്ലാത്ത സൈനികാവശ്യങ്ങള്‍ക്കാണ് പൊതുവേ ഉപയോഗിക്കപ്പെടുന്നത്. പ്രീപ്രോഗ്രാമ്ഡ്, സ്മാര്‍ട്ട്, റിമോട്ട് പൈലറ്റഡ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഡ്രോണ്‍ നിലവിലുണ്ട്. വിമാനത്തിനുള്ളിലെ ഓണ്‍-ബോര്‍ഡ് ടൈമര്‍ (ഷെഡ്യൂളര്‍) നിര്‍ദേശിക്കുന്ന പ്രകാരം അതിലെ ഓട്ടോപൈലറ്റ് നിയന്ത്രിക്കുന്ന ഇനമാണ് പ്രീപ്രോഗ്രാമ്ഡ് ഡ്രോണ്‍. ഗ്രൌണ്ട് കണ്‍ട്രോളുമായി യാതൊരു ബന്ധവുമില്ലാത്ത ഇതില്‍ മറ്റു സെന്‍സറുകളും ഉണ്ടാകില്ല. ഉദ്ദിഷ്ട ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാല്‍ ഇത്തരം ഡ്രോണിനെ പാരച്യൂട്ടുപയോഗിച്ച് സുരക്ഷിതമായി നിലത്തിറക്കാന്‍ കഴിയും.

വിവിധയിനം സെന്‍സറുകളും അവയുടെ നിര്‍ദേശാനുസരണം വിമാനത്തെ നിയന്ത്രിക്കുന്ന ഒരു ഓണ്‍-ബോര്‍ഡ് കംപ്യൂട്ടറും ഉള്‍ക്കൊള്ളുന്നതാണ് സ്മാര്‍ട്ട് ഡ്രോണ്‍. കംപ്യൂട്ടര്‍, സെന്‍സര്‍ എന്നിവയുടെ ഗുണമേന്മയെ ആശ്രയിച്ചിരിക്കും ഇവയുടെ പ്രവര്‍ത്തന ക്ഷമത. ഒരു ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ സഞ്ചാരപഥത്തില്‍ സ്വയം മാറ്റം വരുത്തി രക്ഷനേടുക, പ്രതികൂല കാലാവസ്ഥ അഭിമുഖീകരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഏറ്റവും അടുത്തുള്ള താവളത്തില്‍ സുരക്ഷിതമായി ഇറങ്ങുക തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും കംപ്യൂട്ടര്‍ പ്രാവര്‍ത്തികമാക്കുന്നു.

ഏതെങ്കിലും ഓപ്പറേറ്റര്‍ (പൈലറ്റ്) ഭൂതലത്തിലെ താവളത്തില്‍ നിന്ന് റേഡിയോ സിഗ്നലുകളിലൂടെ ഗതി നിയന്ത്രിക്കുന്നയിനം ഡ്രോണുകളെയാണ് റിമോട്ട് പൈലറ്റഡ് എന്നു വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിലും, വിയറ്റ്നാം യുദ്ധത്തിലും ധാരാളമായി പ്രയോഗത്തിലുണ്ടായിരുന്ന ഇവയ്ക്ക് പറന്നുയരാനും സുരക്ഷിതമായി നിലത്തിറങ്ങാനും പ്രത്യേക ക്രമീകരണങ്ങള്‍ ആവശ്യമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍