This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൈ ഐസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രൈ ഐസ്

Dry ice

ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ ഡൈഓക്സൈഡ്. അന്തരീക്ഷ മര്‍ദത്തില്‍ (സു. -78.7&degree;C-ല്‍) വാതകാവസ്ഥയിലേക്കു മാറുന്നതു കൊണ്ടാണ് ഈ പേര് നല്കിയിരിക്കുന്നത്. കേടാകാനിടയുള്ള ചരക്കുകള്‍ സംരക്ഷിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിഷാംശമില്ലാത്തതിനാല്‍ കപ്പലുകളിലും മറ്റും ഉറയിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഡ്രൈ ഐസ് സ്ളാബുകള്‍ ഉപയോഗിക്കാറുണ്ട്.

കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം 300 പിഎസ്ഐ മര്‍ദമുപയോഗിച്ച് സങ്കോചിപ്പിച്ച ശേഷം -27&degree;C ലേക്ക് തണുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ദ്രവ കാര്‍ബണ്‍ ഡൈഓക്സൈഡ് വീണ്ടും തണുപ്പിക്കുമ്പോള്‍ 60.4 പിഎസ്ഐയില്‍ -29.5&degree;C-ല്‍ മഞ്ഞിന്റെ രൂപത്തിലുള്ള ഡ്രൈ ഐസ് ആയി മാറുന്നു. ഈ താപ-മര്‍ദ ബിന്ദുവാണ് കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ത്രിക ബിന്ദു (triple point). ചുറ്റുപാടില്‍നിന്നും താപം ആഗിരണം ചെയ്ത് ഖരാവസ്ഥയില്‍ നിന്ന് നേരിട്ട് വാതകമായി ഉത്പതിക്കുന്നു. -56.6&degree;Cല്‍ 5.2 അറ്റ്മസ് ഫീറി(atm)ല്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ഖര-ദ്രവ-വാതകാവസ്ഥകള്‍ സമതുലനാവസ്ഥയിലാണ്. വാതകം സാധാരണ പരിതസ്ഥിതികളില്‍ തണുപ്പിക്കുമ്പോള്‍ത്തന്നെ ഡ്രൈ ഐസ് ഉണ്ടാകുന്നു എന്നാണിതു കാണിക്കുന്നത്.

ഡ്രൈ ഐസ് നിര്‍മാണ യന്ത്രം ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ശുദ്ധീകരിച്ച CO2 വാതകം 70 atm‍ ദ്രവീകരിച്ചശേഷം ഒരു ജെറ്റിലൂടെ ബാഷ്പീകരണ ചേംബറിലേക്ക് കടത്തിവിടുന്നു. ഇവിടെ അന്തരീക്ഷമര്‍ദം 70-ല്‍ നിന്നു 35-ലേക്ക് കുറയുന്നതിനാല്‍ വാതകത്തിന്റെ താപനില 0&degree;C ആയി കുറയുന്നു (ജൂള്‍- തോംസണ്‍ നിയമം). 5.2 (atm)ലും ഉയര്‍ന്ന മര്‍ദമായതിനാല്‍ CO2 ദ്രാവകാവസ്ഥയില്‍ തന്നെയായിരിക്കും. മറ്റൊരു ജെറ്റിലൂടെ ദ്രവ CO2 പ്രസ് ചേംബറിലെത്തുന്നു. ഇവിടെ വാതകത്തിന്റെ താപനില വീണ്ടും കുറയുന്നു. മര്‍ദം 5.2-ല്‍ താഴുമ്പോള്‍ CO2 ഖരാവസ്ഥയിലായിത്തീരുന്നു. വാതകാവസ്ഥയിലുള്ള CO2 ശേഷിക്കുന്നുണ്ടെങ്കില്‍ തിരികെ കംപ്രസറിലേക്ക് കടത്തുന്നു. പ്രസ് ചേംബറിനുള്ളില്‍ ഖര ഇഛ2 പ്രസ് ചെയ്ത് കട്ടികളാക്കിയ ശേഷം പുറത്തേക്ക് എടുക്കുന്നു.

ഡ്രൈ ഐസ് മഞ്ഞുപോലെ വെളുത്തതും മൃദുവുമാണ്. ഈഥര്‍, ആല്‍ക്കഹോള്‍ തുടങ്ങിയ കാര്‍ബണിക ലായനികളില്‍ വളരെ വേഗം ലയിക്കുന്നു. ഈഥര്‍-ഡ്രൈ ഐസ് മിശ്രിതം-110ബ്ബഇ വരെ താഴ്ന്ന ഊഷ്മാവു നല്‍കുന്നതിനാല്‍ വളരെ നല്ല ഒരു ഉറയല്‍ മിശ്രിത(freezing mixture)മാണ്.

ഡ്രൈ ഐസിന് നിരവധി ഉപയോഗങ്ങളുണ്ട്. ഡ്രൈകോള്‍ഡ് (drikold) എന്ന വ്യാവസായിക നാമത്തില്‍ ഒരു ശീതികാരിയായി ഉപയോഗിക്കുന്നു. അവക്ഷിപ്തങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല എന്നതാണിതിന്റെ മേന്മ. ഐസ്ക്രീമുകളിലും ശീതളപാനീയങ്ങളിലും ഐസിനുപകരമായി ഉപയോഗിക്കാം. എളുപ്പത്തില്‍ കേടാകാനിടയുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഡ്രൈ ഐസും ഡ്രൈ ഐസ്-ഈഥര്‍ ഉറയല്‍ മിശ്രിതവും ഉപയോഗിക്കാറുണ്ട്. തണുത്തതും ഈര്‍പ്പരഹിതവുമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനാല്‍ ഭക്ഷണ പദാര്‍ഥങ്ങളില്‍ സൂക്ഷ്മാണുക്കള്‍ ആക്രമിക്കുകയില്ല. മേഘങ്ങള്‍ക്കിടയിലേക്ക് ഡ്രൈ ഐസ് ചെറുകണികകളായി വിന്യസിപ്പിച്ച് സംഘനനം ചെയ്യിച്ച് കൃത്രിമ മഴ പെയ്യിക്കാന്‍ സാധിക്കും. അന്തരീക്ഷ താപനിലയില്‍ നേരിട്ട് വാതകാവസ്ഥ പ്രാപിക്കുന്നതിനാല്‍ കൃത്രിമ പുകപടലം സൃഷ്ടിക്കാനും ഉപയോഗിക്കാറുണ്ട്. ചലച്ചിത്രങ്ങളില്‍ മേഘങ്ങളും മഴയും മറ്റും ചിത്രീകരിക്കുന്നതിനായി ഡ്രൈ ഐസാണ് ഉപയോഗിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8D%E0%B4%B0%E0%B5%88_%E0%B4%90%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍