This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൈവര്‍ (കംപ്യൂട്ടര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രൈവര്‍ (കംപ്യൂട്ടര്‍)

ഉൃശ്ലൃ (ഇീാുൌലൃേ)


ഒരു ഹാര്‍ഡ്വെയര്‍ ഉപകരണത്തെയോ (ഉദാ. സിഡി-റോം ഡ്രൈവ്, പ്രിന്റര്‍, സ്കാനര്‍) ഒരു സോഫ്റ്റ്വെയര്‍ നടപടിക്രമത്തേയോ നിയന്ത്രിക്കാനായി തയ്യാറാക്കുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍.


ഒരു പിസിയില്‍ വിവിധതരത്തിലുള്ള ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കാം. ഒരേ ഇനം ഹാര്‍ഡ്വെയര്‍ തന്നെ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ ഉപയോഗിക്കേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഉപകരണവും സിസ്റ്റവും തമ്മില്‍ ശരിയായ വാര്‍ത്താവിനിമയ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന ഒരു ഇന്റര്‍ഫേസായി പ്രവര്‍ത്തിക്കുന്നത് ഡിവൈസ് ഡ്രൈവര്‍ അഥവാ ഡ്രൈവര്‍ സംവിധാനമാണ് പ്രസ്തുത ഉപകരണത്തിന്റെ ഇന്‍പുട്ടിനേയും ഔട്ട്പുട്ടിനേയും നിയന്ത്രിക്കുന്നതും ഈ ഡ്രൈവര്‍ തന്നെയാണ്.


ഒരു വലിയ പ്രോഗ്രാമിങ് പ്രോജക്റ്ററില്‍ എല്ലാ സോഫ്റ്റ്വെ യര്‍ മോഡ്യൂളുകളും തയ്യാറാക്കുന്നത് ഒരേ വ്യക്തി ആകണമെ ന്നില്ല. വിവിധ പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നു തയ്യാറാക്കിയ മോഡ്യൂളു കളെ അവസാനം തമ്മില്‍ ബന്ധിപ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ക്രമീകരിക്കപ്പെട്ട മോഡ്യൂളുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം കൂടിയാണീ ഡ്രൈവര്‍. എല്ലാ മോഡ്യൂളുകളും തയ്യാറാകുന്നതുവരെ കാത്തി രിക്കുക എന്നത് ആശാസ്യമല്ല. പ്രസ്തുത അവസരങ്ങളില്‍ സോഫ്റ്റ്വെയര്‍ മോഡ്യൂളിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താ നായി എഴുതപ്പെടുന്ന ഒരു ചെറിയ മെയില്‍ പ്രോഗ്രാമാണ് ഡ്രൈവര്‍ പ്രോഗ്രാം. മോഡ്യൂളിലേക്ക് ഏതെല്ലാം തരം ഇന്‍പുട്ടുകളാണോ നല്കേണ്ടത് അവയെ യഥാതഥ രീതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മെയില്‍ പ്രോഗ്രാമില്‍ നിന്ന് മോഡ്യൂളിനെ


ഒരു സബ്പ്രോഗ്രാം എന്ന രീതിയില്‍ വിളിക്കുന്നത്’(രമഹഹ). ഇത്തരത്തില്‍ മോഡ്യൂളിനെ വിലയിരുത്തുക മാത്രമാണ് ഡ്രൈവറുടെ ചുമതല. മോഡ്യൂള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കുന്നതോടെ പ്രസ്തുത ഡ്രൈവറെ ഉപേക്ഷിക്കുകയുമാകാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍