This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രൂസസ്, മാര്‍ക്കസ് ലിവിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രൂസസ്, മാര്‍ക്കസ് ലിവിയസ്

Drusus,Marcus Livius

റോമന്‍ ഭരണാധികാരി. ഗയസ് ഗ്രാക്കസിന്റെ സമകാലികനായിരുന്നു. ലത്തീന്‍കാര്‍ക്ക് വോട്ടവകാശം നല്കാന്‍ ഗ്രാക്കസ് കൊണ്ടുവന്ന പ്രമേയം സഭയും നാട്ടുകാരും എതിര്‍ത്തു. അതിനാല്‍ ഈ പ്രമേയം വീറ്റോ ചെയ്തു തള്ളിക്കളയുമെന്ന് ഡ്രൂസസ് ഭീഷണിപ്പെടുത്തി. ഈ നിലപാടില്‍ സന്തോഷിച്ച് സഭ ഡ്രൂസസിനെ ഗ്രാക്കസിനുമേല്‍ പ്രതിഷ്ഠിച്ചു. ഇറ്റലിയില്‍ ഡ്രൂസസിന്റെ നിര്‍ദേശപ്രകാരം ലത്തീന്‍കാര്‍ക്ക് സൗജന്യമായി പന്ത്രണ്ടു കോളനികള്‍ സ്ഥാപിച്ചുകൊടുത്തു. തുടര്‍ന്ന് ലത്തീന്‍കാര്‍ക്ക് വോട്ടവകാശവും കഠിനശിക്ഷകളില്‍നിന്ന് ഇളവും പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും അവ നടപ്പിലാക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഡ്രൂസസ് ഒഴിഞ്ഞു മാറി. ഡ്രൂസസിന്റെ സേവനങ്ങള്‍ കണക്കിലെടുത്ത് ഇദ്ദേഹത്തിന് പല പദവികളും ലഭിച്ചു. മാസിഡോണിയ പ്രവിശ്യ ഇദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഡാന്യൂബിലെത്തിയ ആദ്യത്തെ റോമന്‍ ജനറല്‍ ആയിരുന്നു ഡ്രൂസസ്. ബി.സി. 109-ല്‍ ഇദ്ദേഹം അന്തരിച്ചതായി കരുതുന്നു.

(വി. ജയഗോപന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍