This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രയര്‍

Dryer

പദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജലാംശം നീക്കം ചെയ്യാന്‍ ഉപയോ ഗിക്കുന്ന ഉപകരണം. താപനത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രയറുകളെ പ്രത്യക്ഷ, പരോക്ഷ, ഇന്‍ഫ്രാറെഡ് ഡ്രയറുകള്‍ എന്ന് മൂന്നായി വര്‍ഗീകരിക്കാം.

ജലാംശം കലര്‍ന്ന പദാര്‍ഥവും ചൂടായ വായുവും തമ്മില്‍ നേരിട്ടു ബന്ധപ്പെടുന്നവയാണ് പ്രത്യക്ഷ ഡ്രയറുകള്‍. ചൂടായ വായുതന്നെ പദാര്‍ഥത്തിലെ ജലാംശത്തെ പുറത്തേക്കു വഹിച്ചു കൊണ്ടു പോകുന്നതിനാല്‍ സംവഹന ഡ്രയറുകള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു.

ചൂടാക്കിയ ഒരറയില്‍ വച്ച് പദാര്‍ഥത്തെ ഉണക്കിയെടുക്കുന്നതാണ് പരോക്ഷ ഡ്രയര്‍; ഇവയെ ചാലക ഡ്രയര്‍ എന്നും പറയാറുണ്ട്. ഇവ രണ്ടും തുടര്‍ച്ചയായോ ഇടവിട്ടിടവിട്ടോ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയില്‍ ലഭ്യമാണ്.

ഇന്‍ഫ്രാറെഡ് രശ്മികളുടെ പ്രയോഗത്തിലൂടെ ഈര്‍പ്പം നീക്കം ചെയ്യുന്നവയാണ് മൂന്നാമത്തെയിനം ഡ്രയര്‍. ഉദാഹരണമായി പരാവൈദ്യുത-താപ ഡ്രയറില്‍ ഉച്ചആവൃത്തി വൈദ്യുത മണ്ഡലത്തില്‍ പദാര്‍ഥം വച്ച് ഇന്‍ഫ്രാറെഡ് രശ്മികള്‍ കടത്തിവിട്ട് ഈര്‍പ്പം നീക്കം ചെയ്യുന്നു. വിവിധതരം പ്രത്യക്ഷ പരോക്ഷ ഡ്രയറുകളെ പട്ടികയില്‍ സൂചിപ്പിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍