This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോലക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോലക്ക്

വിവിധതരം ഡോലക്കുകള്‍
ഒരു ചര്‍മവാദ്യം. ഉത്തരേന്ത്യയിലാണ് ഈ വാദ്യം കൂടുതല്‍ പ്രചാരത്തിലുള്ളത്. ആകൃതിയില്‍ മൃദംഗത്തില്‍ നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോല്‍ കെട്ടി ഉറപ്പിച്ചിരിക്കുന്നു. മണിപ്പൂരി നൃത്തയിനങ്ങളായ പുങ്ചോലം, കര്‍തന്‍ചോലം മുതലായവയില്‍ നര്‍ത്തകര്‍ നൃത്തം ചെയ്യുമ്പോള്‍ ഡോലക്ക് കയ്യിലേന്തി വാദനം നടത്താറുണ്ട്. തബല, മൃദംഗം, ഗഞ്ചിറ, ഡോലക്ക് എന്നിവയുടെയെല്ലാം വാദനത്തില്‍ സമാനത കാണുവാന്‍ സാധിക്കും.

ദക്ഷിണേന്ത്യന്‍ വാദ്യമായ ഗഞ്ചിറയ്ക്ക് ചില സ്ഥലങ്ങളില്‍ ഡോലക്ക് എന്ന പേരുണ്ട്. അയ്യപ്പഭജനയ്ക്കും മറ്റും ഇത് തെക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. തബല പോലെ മറ്റൊരു വാദ്യവും ഈ പേരില്‍ പ്രചരിച്ചിട്ടുണ്ട്.

കാതില്‍ ഞാത്തിയിടുന്ന ഒരാഭരണവും ഈ പേരില്‍ അറിയപ്പെടുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍