This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഫിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഫിന്‍

Dauphin

മധ്യകാലം മുതല്‍ ഫ്രഞ്ചുരാജാക്കന്മാര്‍ മൂത്തപുത്രനു നല്കി വന്ന സ്ഥാനപ്പേര്. 1350 മുതല്‍ 1830 വരെ ഈ പതിവ് നിലനിന്നു. രാജകുടുംബാംഗങ്ങളുടെ സ്ഥാനസൂചകമായി ഇത് സ്വീകരിക്കുന്നതിനു മുമ്പും ഡോഫിന്‍ എന്ന പേര് പ്രയോഗത്തിലുണ്ടായിരുന്നു. ഇതിന്റെ തുടക്കം എപ്രകാരമായിരുന്നു എന്നു വ്യക്തമല്ല. മധ്യകാലത്ത് വിയെന്നിലെ (Vienne/Viennois) പ്രഭുക്കന്മാര്‍ ഡോഫിന്‍ എന്ന പദവി സ്വീകരിച്ചിരുന്നു. ഡോഫിനുകളുടെ അധികാരസീമയിലുള്ള പ്രദേശം ഡോഫിനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുട്ടികളില്ലാതിരുന്ന, ദുര്‍വ്യയക്കാരനായ ഹംബര്‍ട്ട് II തന്റെ ഡോഫിനിയും സ്ഥാനപ്പേരും 1349-ല്‍ ഫ്രാന്‍സിലെ രാജാവ് ഫിലിപ്പ് VI-ന് (ഭ.കാ. 1328-50) വില്ക്കുകയുണ്ടായി. ഫിലിപ്പിന്റെ മകന്‍ ജോണ്‍ II-ന്റെ (ഭ.കാ.1350-64) പുത്രന്‍ ചാള്‍സ് (പില്ക്കാലത്ത് ചാള്‍സ് അഞ്ചാമന്‍: ഭ.കാ. 1364-80) ഡോഫിന്‍ ആയി. ചാള്‍സ് രാജാവായപ്പോള്‍ ഡോഫിന്‍ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന്റെ മൂത്ത പുത്രനു ലഭിച്ചു. ഇപ്രകാരം ഡോഫിന്‍ പദവി ഫ്രാന്‍സിലെ രാജപരമ്പരകളിലേക്കു കൈമാറ്റപ്പെട്ടു. ചാള്‍സ് X-ന്റെ ഭരണത്തിനെതിരായി ഫ്രാന്‍സില്‍ 1830-ല്‍ ഉണ്ടായ കലാപ(ജൂലായ് വിപ്ളവം)ത്തോടെ അദ്ദേഹം അധികാരഭ്രഷ്ടനായി. ഇതോടെ ഡോഫിന്‍ പദവിയും അവസാനിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%AB%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍