This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോണ്‍

Don

തെക്കു പടിഞ്ഞാറന്‍ റഷ്യയിലെ ഒരു പ്രധാന നദി. ഈ രാജ്യത്തെ ഒരു പ്രധാന ജലപാത കൂടിയാണിത്. നഗരത്തിനടുത്തുള്ള ഒരു ചെറിയ തടാകത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഡോണ്‍ 1,963 കി.മീ. തെക്കോട്ടൊഴുകി അസോവ് (Azov) കടലില്‍ പതിക്കുന്നു. ഡോനൈസ്റ്റാണ് മുഖ്യ പോഷകനദി. വലിയ കപ്പലുകള്‍ക്ക് ഡോണിലൂടെ 1300 കി.മീ. ഉള്ളിലേക്ക് കടന്നു ചെല്ലാന്‍ കഴിയും. ഡോണിനെ വോള്‍ഗാ നദിയുമായി കനാല്‍ മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ഡോണ്‍ നദീതടത്തിലെ വടക്കന്‍ മേഖല നിബിഡ വനങ്ങള്‍ നിറഞ്ഞതാണ്. നദിയുടെ താഴോട്ടുള്ള ഓരങ്ങളില്‍ നിരവധി കൃഷിയിടങ്ങള്‍ കാണാം. ഡോണ്‍ നദീമുഖത്താണ് പ്രസിദ്ധമായ റൊസ്റ്റോവ് (Rostov) നഗരം സ്ഥിതിചെയ്യുന്നത്. വിശ്വപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരന്‍ മിഖായേല്‍ ഷോളോഖോവിന്റെ ഡോണ്‍ ശാന്തമായൊഴുകുന്നു എന്ന കൃതി ഉള്‍പ്പെടെ പ്രസിദ്ധമായ നിരവധി സാഹിത്യ സൃഷ്ടികള്‍ക്ക് ഡോണ്‍ നദി പശ്ചാത്തലമായിട്ടുണ്ട്. നോ: ഡോണ്‍ ശാന്തമായൊഴുകുന്നു

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍