This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഡെക്കനീസ് ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഡെക്കനീസ് ദ്വീപുകള്‍

ഉീറലരമിലലെ കഹെമിറ

ഏ(ഈ)ജിയന്‍ (അലഴലമി) കടലിലെ ഒരു ദ്വീപസമൂഹം. ക്രീറ്റിനും തുര്‍ക്കിക്കും മധ്യേ സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തില്‍ 40 ഗ്രീക്ക് ദ്വീപുകളും നിരവധി ചെറു തുരുത്തുകളും ഉള്‍പ്പെടുന്നു. കലിംനോസ്, കാര്‍പ്പത്താസ്, ഇക്കറീയ, കോസ്, ലെറോസ്, പട്മസ്, റോഡ്സ്, സിമീ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ശേഷിക്കുന്നവയില്‍ മിക്കവയും ജനവാസയോഗ്യമല്ല. വിനോദ സഞ്ചാരം, മത്സ്യബന്ധനം, കൃഷി, സ്പോഞ്ച് ഫിഷിങ്, ചെറു ബോട്ടുകളുടെ നിര്‍മാണം, ആടു വളര്‍ത്തല്‍ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലെ പ്രധാന തൊഴില്‍ മേഖലകള്‍. വിസ്തൃതി: 2,682 ച.കി.മീ.; ജനസംഖ്യ: 1,45,000.

1522-ല്‍ ഡോഡെക്കനീസ് ദ്വീപുകള്‍ തുര്‍ക്കി ഭരണത്തിന്‍ കീഴിലായി. 1911-ല്‍ ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ ദ്വീപ സമൂഹം 1947-ല്‍ ഗ്രീസിനു കൈമാറ്റം ചെയ്യപ്പെട്ടു. മുന്‍കാലത്ത് ഡോഡെക്കനീസ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപസമൂഹങ്ങള്‍ ദക്ഷിണ സ്പോറഡസ് (ടീൌവേലൃി ടുീൃമറല) എന്നാണ് അറിയപ്പെട്ടിരുന്നത്. 16-ാം ശ.-ത്തില്‍ തുര്‍ക്കികളുടെ ഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ അധീശ ദ്വീപുകളുടെ എണ്ണം 12 ആയി നിജപ്പെടുത്തി. ഇവയില്‍പ്പെട്ട പല ദ്വീപുകളിലും നിശ്ചിത ചുങ്കത്തിന് സ്വയംഭരണം അനുവദിച്ചിരുന്നു.

റോഡ്സ്, കോസ്, ഇക്കറീയ എന്നിവയാണ് ഡോഡെക്കനീസ് സമൂഹത്തിലെ ഏറ്റവും കൃഷിയോഗ്യവും സമ്പന്നവുമായ ദ്വീപുകള്‍. വളക്കൂറുള്ള മണ്ണിന്റേയും ജലത്തിന്റേയും ദൌര്‍ലഭ്യം മൂലം മിക്ക ദ്വീപുകളും ഊഷരങ്ങളായി തുടരുന്നു. മത്സ്യബന്ധനം, സ്പോഞ്ച് ഡൈവിങ്; പഴവര്‍ഗങ്ങള്‍, ഒലീവ് എണ്ണ, പുകയില എന്നിവയുടെ വാണിജ്യം തുടങ്ങിയവയാണ് ഡോഡെക്കനീസ് സമ്പദ്ഘടനയുടെ അടിത്തറ. 1945 മുതല്‍ സ്പോഞ്ചുകള്‍ക്കും ചെറു ചങ്ങാടങ്ങള്‍ക്കും ആഗോള കമ്പോളത്തിലുണ്ടായ പ്രിയക്കുറവ് ഈ ദ്വീപസമൂഹത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ദ്വീപിലെ ജനങ്ങളില്‍ നല്ലൊരു പങ്ക് മറ്റിടങ്ങളിലേക്ക് കുടിയേറി.

ചരിത്ര കാലഘട്ടത്തില്‍ ഡോഡെക്കനീസ് ദ്വീപുകള്‍ നിരവധി തവണ വൈദേശികാധിപത്യത്തിനു വിധേയമായിരുന്നതായി കാണാം. ബി.സി. 1600-ല്‍ ക്രീറ്റിലെ മിനോവന്‍ (ങശിീമി) ഭരണാധികാരികള്‍ റോഡ്സിലും കാലിംനോസിലും കോളനികള്‍ സ്ഥാപിച്ചു. ഏഥന്‍സ്, സ്പാര്‍ട്ട എന്നീ പൌരാണിക നഗര രാഷ്ട്രങ്ങളും യവന, റോമാ ഭരണാധികാരികളും ഈ ദ്വീപസമൂഹത്തെ തങ്ങളുടെ അധീനതയിലാക്കിയിട്ടുണ്ട്. ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടര്‍ന്ന് വെനീസുകാര്‍, ജെനോവക്കാര്‍, കുരിശുയുദ്ധക്കാര്‍ (ഇൃൌമെറലൃ) എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ ഈ ദ്വീപസമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ചു. 14,15 ശ.-ങ്ങളില്‍ സെയ്ന്റ് ജോണിന്റെ സാമന്ത പ്രഭുക്കന്മാരും ഈ ദ്വീപില്‍ ഭരണം നടത്തിയിട്ടുണ്ട്. 1512-ല്‍ ഈ ദ്വീപ് തുര്‍ക്കിയുടെ അധീനതയിലായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍