This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഡിന്‍ ലേവ് (1944 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഡിന്‍ ലേവ് (1944 - )

ഉീറശി ഘല്

റഷ്യന്‍ നാടക സംവിധായകന്‍. 1965-ല്‍ ലെനിന്‍ഗ്രാഡ് തിയെറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് ലെനിന്‍ ഗ്രാഡ് യങ് സ്പെക്റ്റേറ്റേഴ്സ് തിയെറ്ററില്‍ സംവിധായകനായി സേവനമനുഷ്ഠിച്ചു. 1982-ല്‍ മലൈ ഡ്രാമാ തിയേറ്ററില്‍ (ഇന്നത്തെ തിയെറ്റര്‍ ഒഫ് യൂറോപ്പ്) കലാസംവിധായകനായി നിയമിക്കപ്പെട്ടു. റഷ്യന്‍ നാടകവേദിയിലേക്ക് ആദ്യമായി ഗദ്യം അവതരിപ്പിച്ചത് ഡോഡിനായിരുന്നു. ഫയദോര്‍ അബ്രമോവിന്റെ ഗ്രാമീണ കഥകളെ ആസ്പദമാക്കി ഡോഡിന്‍ സംവിധാനം ചെയ്ത ദ് ഹൌസ് (1980), ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ് (1985) എന്നീ നാടകങ്ങള്‍ അരങ്ങത്ത് കോളിളക്കമുണ്ടാക്കി. ദുരിതമയമായ ജനജീവിതത്തെ തുറന്നു കാട്ടുന്ന നാടകങ്ങളാണിവ.

വില്യം ഗോള്‍ഡിങ്ങിന്റെ ലോഡ് ഒഫ് ദ് ഫ്ളൈസ് (1986),യുറിട്രിഫ നോവിന്റെ ദി ഓള്‍ഡ് മാന്‍ (1988), സെര്‍ജി കലഡിന്റെ ഗോഡിയാമസ് (1990), ദസ്തയേവ്സ്കിയുടെ ദ് ഡെവിള്‍സ് (1991) എന്നീ കൃതികളുടെ രംഗാവിഷ്കാരം ഡോഡിനെ വളരെയധികം പ്രശസ്തനാക്കി. 1987-ല്‍ അലക്സാണ്ടര്‍ ഗാലിന്റെ സ്റ്റാര്‍സ് ഇന്‍ ദ് മോണിങ് സ്കൈ സ്റ്റേജിലവതരിപ്പിച്ച ഡോഡിന്‍ റഷ്യന്‍ വേശ്യകളെ കഥാപാത്രങ്ങളാക്കി ഗ്ളാസ്നോസ്റ്റിനെ വിശകലനം ചെയ്തു. 1980-കളിലെ ഡോഡിന്‍ നാടകങ്ങളില്‍ പ്രശസ്ത റഷ്യന്‍ സംവിധായകനായ ലുബി മോവിന്റെ സ്വാധീനം പ്രകടമാണ്. 1994-ല്‍ ക്ളാസ്ട്രോഫോബിയ എന്ന നാടകം അവതരിപ്പിക്കുന്നതിനുവേണ്ടി തിയെറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏതാനും ചെറുപ്പക്കാര്‍ക്ക് ഡോഡിന്‍ പരിശീലനം നല്‍കുകയുണ്ടായി. ആധുനിക ഗദ്യ ശൈലിയാണ് ഈ നാടകത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

1995-ല്‍ അവതരിപ്പിച്ച ദ് ചെറി ഓര്‍ച്ചഡ് എന്ന നാടകത്തില്‍ മനശ്ശാസ്ത്രപരമായ സമീപനത്തിന ് പ്രാമുഖ്യം നല്കിയിരിക്കുന്നു. ചെക്കോവിന്റെ പ്ളാറ്റനോവ് (1998), പ്ളാറ്റനോവിന്റെ ഷെവന്‍ഗൂര്‍ (1999) എന്നീ കൃതികളുടെ രംഗാവിഷ്കാരത്തില്‍ അരങ്ങിലെ സംവിധാനത്തിന്റെ മികവിലാണ് ഇദ്ദേഹം ശ്രദ്ധിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍