This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈപോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈപോള്‍

Dipole

ചെറിയ അകലത്തില്‍ വര്‍ത്തിക്കുന്ന തുല്യവും വിപരീതവുമായ രണ്ടു വൈദ്യുത ചാര്‍ജുകള്‍ (+q,-q) ചേര്‍ന്ന വ്യൂഹം. ധന (postive), ഋണ (negative) ചാര്‍ജുകള്‍ക്ക് വിസ്ഥാപനം സംഭവിച്ച അണു(atom)വിനേയും ഡൈപോള്‍ എന്നു പറയാം. വൈദ്യുത ചാര്‍ജുകളുടെ ഇത്തരം യുഗ്മം വൈദ്യുത ഡൈപോള്‍ (electric dipole) ആകുന്നു. ചാര്‍ജ് q-വിനെ അകലം I കൊണ്ടു ഗുണിച്ചു കിട്ടുന്ന ഫലം ഡൈപോള്‍ ആഘൂര്‍ണം (dipole moment) എന്നറിയപ്പെടുന്നു.

ചെറിയൊരു കാന്തദണ്ഡിനെ കാന്തിക ഡൈപോള്‍ (magnetic dipole) എന്നു പറയാം. ഇത് ഉത്തര, ദക്ഷിണ ധ്രുവങ്ങളുടെ ഒരു യുഗ്മമാണ്. ധ്രുവങ്ങള്‍ തമ്മിലുള്ള അകലമാണ് കാന്തദണ്ഡിന്റെ നീളം. വിപരീത സ്വഭാവമുള്ളവയെങ്കിലും ധ്രുവങ്ങളുടെ ശക്തി തുല്യമായിരിക്കും. ധ്രുവബല(pole strength)ത്തിനെ ധ്രുവങ്ങള്‍ തമ്മിലുള്ള അകലംകൊണ്ടു ഗുണിച്ചുകിട്ടുന്ന ഫലമാണ് ഇവിടെ ഡൈപോള്‍ ആഘൂര്‍ണം.

വൈദ്യുത ഡൈപോളിന്റെ ഘടകങ്ങളായ ധന, ഋണ ചാര്‍ജു കളെ വേര്‍പെടുത്താന്‍ കഴിയുമെങ്കിലും കാന്തിക ഡൈപോളിന്റെ കാര്യത്തില്‍ ഇതു സാധ്യമല്ല. കാന്തത്തെ എത്ര ചെറുതായി മുറിച്ചാലും ഏതു കഷണത്തിനും ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ ഉണ്ടായിരിക്കും. തന്മാത്ര (molecule)യുടെ തലത്തില്‍പ്പോലും ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ വേര്‍പെടുകയില്ല. കാന്തിക ഏകധ്രുവങ്ങളുടെ (magnetic monoppoles) അസ്തിത്വം സൈദ്ധാന്തികമായി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ അവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

(ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%88%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍