This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈഈതൈല്‍ സ്റ്റില്‍ബിസ്റ്റിറോള്‍-

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈഈതൈല്‍ സ്റ്റില്‍ബിസ്റ്റിറോള്‍

Diethyl Stilbesterol-DES

സംശ്ളേഷിത ഈസ് ട്രജന്‍. അനായാസമായും ലാഭകരമായും ഈസ് ട്രജന്‍ എന്ന ലൈംഗിക ഹോര്‍മോണ്‍ സംശ്ളേഷിപ്പിക്കാന്‍ കഴിഞ്ഞത് (1938) എന്‍ഡോക്രൈന്‍ ചികിത്സാരംഗത്തെ ഒരു വിസ്മയമാണ്. ഡിഇഎസിന്റെ ഏറ്റവും ലളിതമായ സംശ്ളേഷണ പ്രക്രിയ താഴെ കാണിച്ചിരിക്കുന്നു.

സിസ്-ട്രാന്‍സ് ഐസോമെറിസം പ്രദര്‍ശിപ്പിക്കുന്ന ഈ സംയുക്തത്തിന്റെ ട്രാന്‍സ് രൂപമാണ് ഔഷധമായി ഉപയോഗിക്കുന്നത്.

പ്രകൃതിജന്യ ഈസ് ‍‍ട്രജന്‍ കുത്തിവച്ചാലുള്ള അതേ ഫലങ്ങള്‍ തന്നെ ഡിഇഎസ് ഗുളികകള്‍ കഴിച്ചാലും ലഭിക്കുന്നുണ്ട്. പ്രകൃതിജന്യ ഈസ് ട്രജനുകളെപ്പോലെ ഇത് കരളില്‍വച്ച് നിര്‍വീര്യമാക്ക പ്പെടാത്തതിനാല്‍ ഒറ്റമാത്രയുടെ പ്രഭാവം കൂടുതല്‍ സമയം നില നില്‍ക്കുവാന്‍ ശക്തവുമാണ്. ഈസ് ട്രജനുകളുടെ പാര്‍ശ്വഫലങ്ങ ളായ മനംപിരട്ടല്‍, ഛര്‍ദി, തലവേദന, പൊണ്ണത്തടി എന്നിവ ഡിഇഎസിന്റെ ഉപയോഗം മൂലവും ഉണ്ടാകാറുണ്ട്.

ഗര്‍ഭം അലസാതിരിക്കുവാന്‍ ഡിഇഎസ് മുമ്പ് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ പിറക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് പില്ക്കാലത്ത് യോനിയില്‍ 'ക്ളിയര്‍ സെല്‍ കാന്‍സര്‍' ബാധിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ ഇതിന്റെ ഉപയോഗം നിരോധിച്ചി ട്ടുണ്ട്. ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ യോനീനാളം പൂര്‍ണമായി രൂപീകൃതമാകുന്നതിനാല്‍ അതിനു ശേഷം ഡിഇഎസ് ഉപയോഗിച്ചാല്‍ ശിശുവിന് അര്‍ബുദം ഉണ്ടാ കുന്നതല്ല. ഡിഇഎസ് ഉപയോഗിക്കുന്ന ചിലര്‍ക്ക് യോനീനാള ത്തില്‍ നേരിയ വീക്കം ഉണ്ടാകാനിടയുണ്ട്. ഇതു പില്ക്കാലത്ത് അര്‍ബുദമായി മാറുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും അര്‍ബുദ ജന്യമായ ഏതെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ എന്ന് നിര്‍ണയി ക്കുന്നതിനായി ആറുമാസത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തുന്നത് അഭികാമ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍