This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, ആര്‍തര്‍ ബവ്വന്‍ (1862 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിസ്, ആര്‍തര്‍ ബവ്വന്‍ (1862 - 1928)

David,Arthur Buwen

അമേരിക്കന്‍ ചിത്രകാരന്‍. 1862 സെപ്. 26-ന് ഉട്ടിക്കയില്‍ ജനിച്ചു. ചിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യം പഠിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആര്‍ട്ട്സ്-സ്റ്റുഡന്റ്സ് ലീഗില്‍ ചേര്‍ന്നു. 1888 മുതല്‍ 91 വരെ സെയ് ന്റ് നിക്കൊളാസ് മാഗസിനിലെ സ്ഥിരം ചിത്രകാരനായിരുന്നു. എലോങ് ദി എറി കനാല്‍, എവരി സാറ്റര്‍ഡേ തുടങ്ങിയ ആദ്യകാല ചിത്രങ്ങള്‍ ഭാവാവിഷ്കരണപരങ്ങളെങ്കി ലും യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതങ്ങളാണ്. പക്ഷേ, പില്ക്കാല ചിത്രങ്ങള്‍ പ്രതീകാത്മകതയിലൂടെ കാവ്യാത്മകത കൈവരിച്ച വയാണ്. യൂണികോണ്‍സ് ഡ്രീം, ക്രെസന്‍ഡോ, സാക്രമെന്റല്‍ ട്രീ എന്നിവയാണ് മുഖ്യ ചിത്രങ്ങള്‍. ഇദ്ദേഹത്തിന്റെ പ്രകൃതിദൃശ്യ രചനകളെല്ലാം തന്നെ ലോകപ്രശസ്തങ്ങളാണ്. 'ദി എയ്റ്റ്' എന്ന ചിത്രകലാസംഘത്തില്‍ റോബര്‍ട്ട് ഹെന്റി, ജോര്‍ജ് ലക്സ്, ജോണ്‍ സ്ളോയന്‍ എന്നിവരോടൊപ്പം ഇദ്ദേഹവും പ്രവര്‍ത്തിച്ചിരുന്നു.

1928 ഒ. 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍