This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ് ക (1084 - 1153)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിഡ് I (1084 - 1153)

David I

ഡേവിഡ് I (രേഖാചിത്രം 14-ാം ശ)

സ്കോട്ട്ലന്‍ഡിലെ രാജാവ് (1124-53). ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഭരണം നടത്തിവന്ന ഇദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാര്‍ പിന്മുറക്കാരില്ലാതെ മരണമടഞ്ഞതോടെയാണ് ഡേവിഡിനു രാജാവാകാന്‍ വഴിതെളിഞ്ഞത്. മാല്‍ക്കം III-ന്റേയും സെന്റ് മാര്‍ഗരറ്റിന്റേയും പുത്രനായി 1084-ല്‍ (1082 എന്നും രേഖപ്പെടുത്തിക്കാണുന്നു) ജനിച്ചു. സഹോദരീ ഭര്‍ത്താവായിരുന്ന ഇംഗ്ളണ്ടിലെ ഹെന്റി I-ന്റെ കൊട്ടാരത്തിലായിരുന്നു ഡേവിഡിന്റെ ബാല്യകാലം ചെലവഴിച്ചത്. സഹോദരനായ എഡ്ഗര്‍ രാജാവ് 1107-ല്‍ മരണമടഞ്ഞതോടെ ഇദ്ദേഹത്തിന് തെക്കന്‍ സ്കോട്ട്ലന്‍ഡിലെ ഭരണാവകാശം ലഭിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ആംഗ്ളോ-നോര്‍മന്‍ സഹായത്തോടെ മറ്റൊരു സഹോദരനായ അലക്സാണ്ടര്‍ ക-ല്‍ നിന്നും കംമ്പ്രിയയും മറ്റു ചില പ്രദേശങ്ങളും ഭരിക്കാനുള്ള അവകാശം നേടിയെടുത്തു. 1124 ഏ.-ലില്‍ അലക്സാണ്ടര്‍ ക മരണമടഞ്ഞതോടെ ഡേവിഡ് മുഴുവന്‍ സ്കോട്ട്ലന്‍ഡിന്റേയും ഭരണാധിപനായി. ഇദ്ദേഹം ഇംഗ്ളണ്ടിനെതിരായി ആക്രമണം നടത്തിയിട്ടുണ്ട് (1136-38). ഭരണപരവും മതപരവുമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുവാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഇംഗ്ളണ്ടിലെ ഫ്യൂഡല്‍ ആചാരങ്ങള്‍ സ്കോട്ട്ലന്‍ഡിലും നടപ്പിലാക്കിയത്. ഭരണകാലത്ത് ഡേവിഡിന് സ്കോട്ട്ലന്‍ഡിലുള്ള ധാരാളം ആംഗ്ളോ-നോര്‍മന്‍ പ്രഭുക്കന്മാരുടെ സഹകരണവും സഹായവും ലഭിച്ചിരുന്നു. 1153 മേയ് 24-ന് ഡേവിഡ് അന്തരിച്ചു.

(എം.എല്‍. പ്രേമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍