This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേബിഡീന്‍, സിറില്‍ (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേബിഡീന്‍, സിറില്‍ (1945 - )

Dabydeen,Cyrill

കരീബിയന്‍ സാഹിത്യകാരന്‍. 1945-ല്‍ ഗയാനയിലെ ബെര്‍ബി സില്‍ ജനിച്ചു. 1970-ല്‍ കാനഡയിലേക്കു കുടിയേറി. ദ് വിസേഡ് സ്വാമി (1985) എന്ന നോവലും കോസ്റ്റ്ലാന്‍ഡ്:ന്യൂ ആന്‍ഡ് സെല ക്ടഡ് പോയംസ് 1973-87 (1989) എന്ന കവിതാസമാഹാരവുമാണ് പ്രധാന കൃതികള്‍. കരീബിയയിലെത്തിയ ആദ്യകാല ഇന്ത്യക്കാരുടെ ജീവിതസമരത്തിന്റെ കഥയാണ് ദ് വിസേഡ് സ്വാമിയിലെ പ്രതിപാദ്യം. പില്ക്കാല കുടിയേറ്റക്കാര്‍ക്ക് അപരിചിതദേശത്തുണ്ടാകുന്ന സവിശേഷമായ അനുഭവങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും കവിതകളില്‍ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു.


കുടിയേറ്റക്കാരുടെ ദേശീയതാബോധമെന്ന വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേരിയ വ്യതിയാനം ഡേബിഡീന്റെ പില്ക്കാല കവിതകളില്‍ ദൃശ്യമാണ്. ദേശീയമായ അതിര്‍വരമ്പുകള്‍ മറികടന്ന് പുതുമയെ പുണരാനുള്ള പഴയ കുടിയേറ്റക്കാരുടെ വെമ്പല്‍ ഈ കവിതകളില്‍ കാണാം. 'ഡൂബിയസ് ഫോറിനര്‍', 'കോജിറ്റേറ്റിങ്' എന്നീ കവിതകള്‍ ഉദാഹരണമായിപ്പറയാം. കരീബിയന്‍ കവിയായ സാം സെല്‍വന്റെ ചരമത്തില്‍ അനുശോചിച്ചുകൊണ്ട് എഴുതിയ 'കോജിറ്റേറ്റിങി'ലെ ചില വരികള്‍ താഴെക്കൊടുക്കുന്നു:

'I write my own epitaphs,or hieroglyphs of history;

the Creole voice not always an East Indian's

or African,but constantly shaped by crossings'.

'ഞാനെന്റെ സ്വന്തം ചരമക്കുറിപ്പുകള്‍ എഴുതുന്നു. ചരിത്ര ത്തിന്റെ ചിത്രലിഖിതമാകാം അത്; ക്രിയോളിന്റെ ശബ്ദം അതില്‍ കേള്‍ക്കാം; അത് ഒരു ഈസ്റ്റിന്ത്യന്റെയോ ആഫ്രിക്കക്കാരന്റെയോ ശബ്ദമാകണമെന്നില്ല അതിര്‍വരമ്പുകള്‍ ലംഘിച്ച് ക്രമാനുഗത മായി രൂപംപ്രാപിച്ചതാണ് ആ ശബ്ദം' എന്നു സാരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍