This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെസിബെല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെസിബെല്‍

Decibel


ശബ്ദതീവ്രത, വോള്‍ട്ടത, കറന്റ്, പവര്‍ എന്നിവയുടെ രണ്ടു രാശികള്‍ തമ്മിലുള്ള അനുപാതത്തിന്റെ അളവ് സൂചിപ്പിക്കുന്ന ലോഗരിതമിക ഏകകം (Unit). ധ്വനിശാസ്ത്രത്തില്‍ (accoustics) ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ശബ്ദതീവ്രതയുടെ അടി സ്ഥാന ഏകകമായ 'ബെല്‍' (bel)-ന്റെ പത്തില്‍ ഒരു ഭാഗമാണിത്. അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ എന്ന ശാസ്ത്രജ്ഞന്റെ പേരില്‍ നിന്നാണ് ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. dB എന്ന പ്രതീകം ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യുന്നു. പ്രായോഗികാവശ്യങ്ങള്‍ക്ക് 'ബെല്‍' ഏകകത്തേക്കാള്‍ സൗകര്യപ്രദം dB ഏകകമാണ്. ബെല്‍ പ്രതിനിധാനം ചെയ്യുന്നത് വളരെ വലിയ രാശികളെ മാത്രമാണ്. ഏതെങ്കിലും നിര്‍ദിഷ്ട നിര്‍ദേശാങ്ക ലവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെസിബെല്ലുകള്‍ സാധാരണമായി അളക്കാറുള്ളത്.

ധ്വനിശാസ്ത്രത്തില്‍ ശബ്ദ-തീവ്രത അനുപാതങ്ങള്‍ക്കും ശബ്ദ-മര്‍ദ അനുപാതങ്ങള്‍ക്കും ഡെസിബെല്‍ ഉപയോഗിക്കുന്നു. ശ്രവണസാധ്യമായ ഏറ്റവും ദുര്‍ബലശബ്ദത്തിന് 0.0002 മൈക്രോബാര്‍ ശബ്ദമര്‍ദം ഉണ്ട്. ഇതാണ് പൂജ്യം-ഡെസിബെല്‍ ലവല്‍ എന്നു നിര്‍വചിക്കപ്പെടുന്നത്.

ഇലക്ട്രോണികത്തില്‍ ശക്തി അനുപാതങ്ങള്‍ (power ratios), വോള്‍ട്ടതാ അനുപാതങ്ങള്‍, കറന്റ് അനുപാതങ്ങള്‍ എന്നിവ ഡെസിബെല്ലില്‍ കണക്കാക്കാറുണ്ട്.

മനുഷ്യരുടെ സാധാരണ സംഭാഷണങ്ങളുടെ ശബ്ദതീവ്രത 50 മുതല്‍ 60 വരെ dB-കള്‍ക്കിടയിലാണ്. 120 dB പരിധിക്കപ്പുറമുള്ള ശബ്ദതീവ്രത മനുഷ്യകര്‍ണത്തിന് അസ്വസ്ഥത ഉളവാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍