This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെവോണിയന്‍ കല്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 23 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡെവോണിയന്‍ കല്പം

ഉല്ീിശമി ജലൃശീറ

പാലിയോസോയിക് മഹാകല്പത്തിലെ നാലാം കല്പം. പാലിയോസോയിക് മഹാകല്പത്തിന്റെ ആദ്യകല്പമായി കണക്കാക്ക പ്പെടുന്ന ഡെവോണിയന്‍ ഘട്ടം ഇന്നേക്ക് 408 ദശലക്ഷം വര്‍ഷങ്ങ ള്‍ക്കു മുമ്പ് ആരംഭിച്ച് 360 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് അവ സാനിച്ചതായി കരുതപ്പെടുന്നു. മത്സ്യങ്ങളുടെ പരിണാമവും വികാ സവും സംബന്ധിച്ച ജീവാശ്മരേഖകള്‍ വ്യാപകമായി ഉള്‍ക്കൊള്ളുന്ന ഈ കല്പത്തെ പൊതുവേ 'മത്സ്യങ്ങളുടെ കാലം' എന്നു വിശേഷിപ്പിക്കാറുണ്ട്. ഡെവോണിയന്റെ മധ്യത്തോടെ മത്സ്യങ്ങള്‍ പരിണാമത്തിന്റെ അത്യുന്നതി പ്രാപിച്ചു. ശ്വസനാവയവങ്ങളോടു കൂടിയ മത്സ്യങ്ങളില്‍ നിന്ന് ഉഭയജീവികള്‍ ആവിര്‍ഭവിച്ചതും, നാളീവ്യൂഹ സസ്യങ്ങള്‍ വ്യാപകമായതും, ഭൂമുഖത്ത് ആദ്യമായി വനങ്ങള്‍ രൂപം കൊണ്ടതും ഉള്‍പ്പെടെ ജീവജാലങ്ങളുടെ നിരവധി വികാസ പരിണാമങ്ങള്‍ക്ക് ഡെവോണിയന്‍ വേദിയായി. ആദ്യകാല ഷഡ്പദങ്ങള്‍ ആവിര്‍ഭവിച്ചതും ഡെവോണിയനില്‍ത്തന്നെആയിരുന്നു. ഡെവോണിയന്റെ അവസാനത്തോടെ ചതുഷ്പാദജീവി വര്‍ഗങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

  1839-ല്‍ ബ്രിട്ടിഷ് ഭൂവിജ്ഞാനികളായ ആദം ഷെഡ്ജ്വിക്കും (അറമാ ടലറഴംശരസ) ആര്‍.ഐ. മര്‍ച്ചിസണും (ഞ.ക. ങൌൃരവശീി) തെ. പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ഡെവണ്‍ഷെയറില്‍ നടത്തിയ പഠന ങ്ങളെ അവലംബിച്ചാണ് ഡെവോണിയന്‍ ശിലാസമൂഹം ആദ്യമായി നിര്‍ണയിക്കപ്പെട്ടത്. ഡെവണ്‍ഷെയറില്‍ നിന്നാണ് ഡെവോണി യന്‍ എന്ന നാമം നിഷ്പന്നമായിട്ടുള്ളത്. ഡെവണ്‍ഷെയര്‍, കോണ്‍ വാള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഡെവോണിയന്‍ ശിലാനിക്ഷേപങ്ങള്‍ക്ക് 3000 മുതല്‍ 3200 മീ. വരെ കനമുണ്ട്. പ്രധാനമായും മണല്‍ക്കല്ല്, സ്ളേറ്റ്, ചുണ്ണാമ്പുകല്ല്, കോണ്‍ഗ്ളോമെറേറ്റ്, അഗ്നിപര്‍വതക്ഷാരം, ലാവാസ്തരം എന്നിവയാല്‍ നിബിഡമാണ് ഈ ശിലാസഞ്ചയം. 
  ഇംഗ്ളണ്ടിനു പുറമേ, വ.കി. ഫ്രാന്‍സ്, പ.ജര്‍മനി, ഉത്തര ബല്‍ ജിയം എന്നിവിടങ്ങളിലും ഏഷ്യയില്‍ വ്യാപകമായും ഡെവോണിയന്‍ ശിലാസമൂഹങ്ങള്‍ ഉപസ്ഥിതമായിട്ടുണ്ട്. റഷ്യയില്‍ റഷ്യന്‍ പ്ളാറ്റ്ഫോമിനടിയില്‍ നിക്ഷിപ്തമായിട്ടുള്ള ഡെവോണിയന്‍ ശിലാ സമൂഹങ്ങള്‍ ലെനിന്‍ഗ്രാഡ്, യൂറാള്‍ മേഖലകളില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും നല്ല ഡെവോണിയന്‍ ശ്രേണി 1842-ല്‍ ജയിംസ് ഹാള്‍ (ഖമാല ഒമഹഹ) ന്യൂയോര്‍ക്കില്‍ നിര്‍ണയിച്ചു. ന്യൂയോര്‍ക്കിനു പുറമേ, റോക്കി പര്‍വതനിരകളുടെ വിവിധ ഭാഗങ്ങളില്‍ പശ്ചിമ കോര്‍ഡില്ലെറന്‍ (രീൃറശഹഹലൃമി) വലയത്തിലും ഡെവോണിയന്‍ ശിലാസഞ്ചയങ്ങള്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ആസ്റ്റ്രേലിയ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും ഡെവോണിയന്‍ ശിലകള്‍ കാണാം.
  വന്‍കരകളില്‍ രൂപംകൊണ്ട ഡെവോണിയന്‍ നിക്ഷേപങ്ങളില്‍ പൊതുവേ മരുഭൂമണല്‍ക്കല്ല്, തടാകനിക്ഷേപങ്ങള്‍, നദീജന്യ അവ സാദങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സവിശേഷമായ ചുവപ്പു നിറം ഇവയുടെ പ്രത്യേകതയാണ്. 1841-ല്‍ ഹ്യൂ മില്ലര്‍ (ഔഴവ ങശഹഹലൃ) ഡെവോണിയന്‍ വന്‍കരാനിക്ഷേപങ്ങളെ ആദ്യമായി വിശദമായ ഗവേഷണപഠനങ്ങള്‍ക്കു വിധേയമാക്കി. സ്കോട്ട്ലന്‍ഡ്, ഗ്രീന്‍ ലന്‍ഡ്, കനേഡിയന്‍ ആര്‍ക്ടിക് ദ്വീപുകളുടെ ഭാഗങ്ങള്‍, അമേരി ക്കയുടെ വ.കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഡെവോണിയന്‍ വന്‍കരാ നിക്ഷേപങ്ങളെ മില്ലര്‍ 'ഓള്‍ഡ് റെഡ് സാന്‍ഡ് സ്റ്റോണ്‍' എന്നു വിശേഷിപ്പിച്ചു. ഇംഗ്ളണ്ടിലാണ് ഇത്തരം നിക്ഷേപങ്ങള്‍ ഏറ്റവും പ്രകടമായി കാണപ്പെടുന്നത്.
  ഡെവോണിയന്‍ ശിലാസമൂഹങ്ങളില്‍ നിബദ്ധമായിരിക്കുന്ന ഫോസിലുകളുടെ അടിസ്ഥാനത്തില്‍ ഡെവോണിയന്‍ കല്പത്തെ അധോ, മധ്യ, ഉത്തര ശ്രേണികളായും സമതുലിത യുഗങ്ങളായും (ലുീരവ) വിഭജിച്ചിരിക്കുന്നു. ഡെവോണിയന്‍ ശിലാസമൂഹങ്ങളുടെ കാലനിര്‍ണയനത്തിലും താരതമ്യപഠനത്തിലും ബയോസ്ട്രാറ്റി ഗ്രഫി (ആശീൃമശേഴൃമുവ്യ) സുപ്രധാന പങ്കു വഹിക്കുന്നു. ഫോസില്‍ വര്‍ഗങ്ങളുടെ പരിണാമവും വ്യാപ്തിയുമാണ് ബയോസ്ട്രാറ്റിഗ്ര ഫിയുടെ അടിസ്ഥാനം. ഗ്രാപ്റ്റൊലൈറ്റുകള്‍ അധോ-ഡെവോണി യന്റേയും അമണോയിഡുകള്‍ ഉത്തര-ഡെവോണിയന്റേയും കാലനിര്‍ണയത്തിന് ഭൂവിജ്ഞാനികളെ സഹായിക്കുമ്പോള്‍ പ്രാദേ ശിക ഡെവോണിയന്‍ ശിലാവിധാനങ്ങളുടെ പഠനങ്ങള്‍ക്ക് ബ്രാക്കിയോപോഡ്, വിവിധയിനം പവിഴങ്ങള്‍, ഒസ്ട്രകോഡ്, 

ട്രൈലൊബൈറ്റ എന്നീ ഫോസിലുകളാണ് ഏറെ സഹായകമാകുന്നത്.

  പുരാകാന്തിക പഠനങ്ങളുടേയും ആധുനിക ഭൂവിജ്ഞാനീയം നല്‍കുന്ന തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വന്‍കരക ളുടെ ഡെവോണിയന്‍ കല്പത്തിലെ സ്ഥാന നിര്‍ണയവും ചല നങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഈ പഠനങ്ങളുടെ അടിസ്ഥാന ത്തില്‍ ഇന്നത്തെ യൂറോപ്പ്, ഗ്രീന്‍ലന്‍ഡ്, വടക്കേ അമേരിക്ക എന്നിവ ഒന്നുചേര്‍ന്ന് ലാറേഷ്യ എന്ന ബൃഹദ് വന്‍കരയായും ഇന്ത്യ, ആസ്റ്റ്രേലിയ, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവ കൂടിച്ചേര്‍ന്ന് ഗോണ്ട്വാന എന്ന മഹാഖണ്ഡമായും ഭൂമുഖത്ത് നിലനിന്നിരുന്നു. ഈ വന്‍കരകളുടെ നല്ലൊരുഭാഗം ആഴം കുറഞ്ഞ സമുദ്രങ്ങളാല്‍ ആവൃതമായിരുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍