This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെയ് ല്‍, തോമസ് ( - 1619)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെയ് ല്‍, തോമസ് ( - 1619)

Dale,Thomas

ഇംഗ്ലണ്ടിലെ മുന്‍ നാവിക സൈന്യാധിപനും വെര്‍ജീനിയയിലെ കൊളോണിയല്‍ ഭരണാധിപനും. ഇദ്ദേഹം ഇന്ത്യയിലും ഒരിക്കല്‍ എത്തിയിരുന്നു. 1588 മുതല്‍ 1609 വരെ ഹോളില്‍ വിന്യസിച്ചിരുന്ന ഇംഗ്ലീഷ് നാവികസേനയില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക രംഗത്ത് കാര്യശേഷി തെളിയിച്ചതോടെ വെര്‍ജീനിയയിലെ ബ്രിട്ടിഷ് കോളനിയിലേക്ക് നിയോഗിക്കപ്പെട്ടു. 1611 മുതല്‍ 1616 വരെ വെര്‍ജീനിയയുടെ ആധിപത്യം ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അവിടെ ഗവര്‍ണറുടെ ചുമതല വഹിച്ചിട്ടുണ്ട്. കാര്യക്ഷമതയും ഭരണനൈപുണ്യവും പ്രകടമാക്കിയ ഇദ്ദേഹം കോളനി ഭരണത്തില്‍ അടുക്കും ചിട്ടയും വരുത്തി. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് വെര്‍ജീനിയയില്‍ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടത്. ഇത് 'ഡെയ്ലിന്റെ നിയമം' (Dale's code) എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈ നിയമങ്ങളുടെ നിര്‍ദാക്ഷിണ്യത പ്രത്യേകം ശ്രദ്ധേയമാണ്. ഈ നിയമ സംഹിതയുടെ ഏറിയ ഭാഗവും ഡെയ് ല്‍ തന്നെയാണ് തയ്യാറാക്കിയത്. 1616-ല്‍ ഇദ്ദേഹം വെര്‍ജീനിയ വിട്ടു. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഉടനേതന്നെ ഡച്ചുകാര്‍ക്കെതിരായുള്ള ഒരു നാവികപ്പടയുടെ സൈന്യാധിപനായി നിയമിതനായി. ഈസ്റ്റിന്ത്യാ കമ്പനിയുടെ സേനയെ നയിച്ചുകൊണ്ട് 1618-ല്‍ ഈസ്റ്റ് ഇന്‍ഡീസിനടുത്ത് ബത്തേവിയയില്‍വച്ച് ഇദ്ദേഹം ഡച്ചുകാരെ തോല്‍പ്പിച്ചു. 1619 ജൂലൈയില്‍ ഇന്ത്യയിലെ മസൂലിപ്പട്ടണത്തില്‍ (ആന്ധ്രപ്രദേശ്) എത്തിച്ചേര്‍ന്ന ഇദ്ദേഹം ആഗസ്റ്റ് 9-ന് അന്തരിച്ചു.

(എം. എല്‍. പ്രേമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍