This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെന്‍മാര്‍ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:17, 27 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഡെന്‍മാര്‍ക്

Denmark

വടക്കു പടിഞ്ഞാറന്‍ യൂറോപ്പിലെ രാജവാഴ്ച നിലവിലുള്ള ഒരു ഭരണഘടനാധിഷ്ഠിത രാജ്യം. ഔദ്യോഗിക നാമം: 'കിങ്ഡം ഒഫ് ഡെന്‍മാര്‍ക്.' ചരിത്രപരവും രാഷ്ട്രീയവുമായി ഡെന്‍മാര്‍ക് സ്കാന്‍ഡിനേവിയയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി തികച്ചും ജര്‍മനിയുടെ ഭാഗമാണ്. പ്രധാന കരഭാഗമായ ജട്ലന്‍ഡ് (Jutland) ഉപദ്വീപും 482 ചെറുദ്വീപുകളും ഉള്‍പ്പെടുന്ന ഡെന്‍മാര്‍ക് പ്രായോഗികാര്‍ഥത്തില്‍ ഒരു ദ്വീപസമൂഹമാണ്.

ഡെന്‍മാര്‍ക്കില്‍ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വ. കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രീന്‍ലന്‍ഡും, സ്കോട്ട്ലന്‍ഡിന് വ. സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്‍മാര്‍ക്കിന്റെ ഭാഗമാണ്. ഫറോസ് ദ്വീപുകള്‍ക്ക് 1948-ലും ഗ്രീന്‍ലന്‍ഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. അതിരുകള്‍: പ. നോര്‍ത്ത് സീ, വ. പ. സ്കാജെറാക്ക് ജലസന്ധി; വ. കറ്റ്ഗട്ട് (Kattegat); തെ. ജര്‍മനി. സ്കാജെറാക്ക്, കറ്റ്ഗട്ട് ജലസന്ധികള്‍ ഡെന്‍മാര്‍ക്കിനെ യഥാക്രമം നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വേര്‍തിരിക്കുമ്പോള്‍ ജട്ലന്‍ഡ് ഉപദ്വീപ് 68 കി. മീ. പശ്ചിമ ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്നു. വിസ്തൃതി: 43,077 ച. കി. മീ., തീരദേശ ദൈര്‍ഘ്യം: 7314 കി. മീ.; ജനസംഖ്യ: 5,20,3000; ജനസാന്ദ്രത: ച.കി. മീ. -ന് 121; ഔദ്യോഗിക ഭാഷ: ഡാനിഷ്; തലസ്ഥാനം: കോപെന്‍ഹാഗെന്‍.

ഭൂപ്രകൃതിയും കാലാവസ്ഥയും

കൊച്ചുകൊച്ചു ഹരിതപാടങ്ങളും, നീലത്തടാകങ്ങളും, വെണ്മണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും കൊണ്ട് അനുഗൃഹീതമായ നാടാണ് ഡെന്‍മാര്‍ക്. ഉയരക്കുറവാണ് ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. ഭൂവിസ്തൃതിയുടെ 70 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന ജട്ലന്‍ഡ് പ്രധാന കരഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. 30 മീ. ശ. ശ. ഉയരമുള്ള ജട്ലന്‍ഡിന്റെ പൂര്‍വ-മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന യഡിഗ്ഷോവ്ഹോജ് (Ydig shovhoj) കുന്നുകളാണ് ഡെന്‍മാര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ ഭൂഭാഗം. സമുദ്രനിരപ്പില്‍ നിന്ന് 173 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവയുടെ ഭൂരിഭാഗവും ഹിമാനീകൃതനിക്ഷേപമായ 'മൊറൈന്‍' (Moraine) കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ചുരുക്കം ചില മേഖലകളില്‍ മാത്രം അടിസ്ഥാന ശിലകള്‍ പ്രകടമായി കാണാം.

ഭൂപ്രകൃതിയനുസരിച്ച് ഡെന്‍മാര്‍ക്കിനെ 5 പ്രധാന ഭൂമേഖലകളായി വിഭജിച്ചിരിക്കുന്നു. (i) പശ്ചിമ ഡ്യൂണ്‍ തീരപ്രദേശം, (ii) പശ്ചിമ മണല്‍ സമതലങ്ങള്‍, (iii) പൂര്‍വ-മധ്യകുന്നുകള്‍, (iv) ഉത്തരവിശാല സമതലം, (v) ബോണ്‍ഹോം (Bornholm).

ദക്ഷിണ ഗ്രീന്‍ലാന്‍ഡിലെ ഒരു ജനവാസകേന്ദ്രം

പശ്ചിമ ഡ്യൂണ്‍ തീരപ്രദേശം: പൊതുവേ മണല്‍ കുന്നുകള്‍ നിറഞ്ഞ ഡെന്‍മാര്‍ക്കിന്റെ പടിഞ്ഞാറന്‍ തീരപ്രദേശമാണിത്. 'ഫിയോര്‍ഡുകള്‍' (Fiords) എന്ന പേരില്‍ അറിയപ്പെടുന്ന ഇടുങ്ങിയതും നീളം കൂടിയതുമായ ഉള്‍ക്കടല്‍ ഭാഗങ്ങള്‍ ഈ തീരപ്രദേശത്തിന്റെ പ്രത്യേകതയാണ്. ഒരിക്കല്‍ കടലിന്റെ ഭാഗമായിരുന്ന ഫിയോര്‍ഡുകള്‍ ഇപ്പോള്‍ പൂര്‍ണമായും മണല്‍ തിട്ടകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. തുടര്‍ച്ചയായി വേലിയേറ്റം അനുഭവപ്പെടുന്ന നിരവധി ചതുപ്പുനിലങ്ങള്‍ ഈ തീരപ്രദേശത്തിന്റെ തെ.പടിഞ്ഞാറന്‍ മേഖലയില്‍ കാണാം.

പശ്ചിമ മണല്‍ സമതലങ്ങള്‍: ഹിമയുഗത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന ഹിമാനികളുടെ അപരദന-നിക്ഷേപണ പ്രക്രിയകളുടെ ഫലമായി രൂപപ്പെട്ടതാണ് പശ്ചിമ മണല്‍ സമതലങ്ങള്‍. ഭൂരിഭാഗവും നിരപ്പാര്‍ന്ന ഭൂപ്രകൃതി ഈ മേഖലയുടെ പ്രത്യേകതയാകുന്നു.

പൂര്‍വ-മധ്യകുന്നുകള്‍: ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ ഭൂഭാഗമാണിത്. ജട്ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമീപ ദ്വീപുകളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാന കരഭാഗമായ ജട്ലന്‍ഡിന് ഏകദേശം 320 കി. മീ. നീളവും 160 കി. മീ. വീതിയുമണ്ട്. വിസ്തൃതി: 29767 ച. കി. മീ. തീരപ്രദേശത്തെ ഫിയോര്‍ഡുകള്‍ നൈസര്‍ഗിക തുറമുഖങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. 180 കി.മീ. നീളമുള്ള 'ലിം ഫിയോര്‍ഡ്' (Lim fiord) ആണ് ഇവയില്‍ ഏറ്റവും വലുത്. 20 കി. മീ. വീതിയുള്ള ഒരു ഉള്‍നാടന്‍ തടാകത്തിനും ലിം ഫിയോര്‍ഡ് ജന്മം നല്‍കിയിട്ടുണ്ട്. 'തൈബോണ്‍ കനാല്‍' (Thyborn canal) ലിം ഫിയോര്‍ഡിനെ കടലുമായി ബന്ധപ്പിക്കുന്നു. 7,014 ച. കി. മീ. വിസ്തൃതിയുള്ള 'സജെല്‍ലാന്‍ഡ്' (sagaelland) ആണ് ഈ മേഖലയിലെ പ്രധാന ദ്വീപ്. ഡെന്‍മാര്‍ക്കിന്റെ പ. ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് 'സീല്‍ലന്‍ഡ്' എന്നും പേരുണ്ട്. ഓറെസന്‍ഡ് ജലസന്ധി ഇതിനെ സ്വീഡനില്‍ നിന്ന് വേര്‍തിരിക്കുന്നു. ഡെന്‍മാര്‍ക്കിലെ പ്രധാന ജനാധിവാസ മേഖലയായ ഈ ദ്വീപിലാണ് തലസ്ഥാന നഗരമായ കോപെന്‍ഹാഗെന്‍ സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ ⅖ ഉം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതില്‍ ഭൂരിഭാഗവും കോപെന്‍ഹാഗെനിലും പ്രാന്തപ്രദേശങ്ങളിലുമായാണ് നിവസിക്കുന്നത്.

സജെല്‍ലന്‍ഡിനും ജട്ലന്‍ഡിനും മധ്യേ സ്ഥിതിചെയ്യുന്ന 'ഫിന്‍' (Fyn) ദ്വീപാണ് വലുപ്പത്തില്‍ രാം സ്ഥാനത്ത്. വിസ്തൃതി: 2,984 ച. കി. മീ. ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ 'ഒഡെന്‍സി' (Odense) സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. വന്‍കിട കപ്പല്‍ നിര്‍മാണ ശാലകള്‍ക്കു പുറമേ നിരവധി ഇരുമ്പുരുക്ക് വ്യവസായ ശാലകളും ഭക്ഷ്യസംസ്ക്കരണ കേന്ദ്രങ്ങളും മോട്ടോര്‍ നിര്‍മാണ ഫാക്ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫാള്‍സ്റ്റെര്‍ (falster), ലോള്‍ലന്‍ഡ് (Loll land) എന്നിവയാണ് മറ്റു പ്രധാന ദ്വീപുകള്‍.

ഉത്തരവിശാല സമതലം: ഒരിക്കല്‍ സമുദ്രാടിത്തട്ടിന്റെ ഭാഗമായിരുന്ന ഭൂപ്രദേശമാണ് ഉത്തരവിശാല സമതലം. ഹിമാനികളാല്‍ മൂടപ്പെട്ടിരുന്ന ഈ പ്രദേശം ഇവയുടെ ദ്രവീകരണാനന്തരം കടലിന്നടിയില്‍ നിന്നുയര്‍ത്തപ്പെട്ടു എന്നാണ് അനുമാനം. പ്രധാനമായും ഒരു കാര്‍ഷിക മേഖലയാണിത്. ബോണ്‍ഹോം: ദക്ഷിണ സ്വീഡനു സമീപം സ്ഥിതിചെയ്യുന്ന അനേകം ചെറുദ്വീപുകളില്‍ ഒന്നാണിത്. വിസ്തൃതി: 588 ച. കി. മീ. ഇതിന്റെ ഭൂരിഭാഗവും ഗ്രാനൈറ്റ് ശിലയാല്‍ ആവൃതമായിരിക്കുന്നു. ഗ്രാനൈറ്റിനു പുറമേ കയോലിനും ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്ന്ു. മത്സ്യബന്ധനമാണ് ദ്വീപുവാസികളുടെ പ്രധാന ഉപജീവനമാര്‍ഗം.

ജലസമ്പത്ത്

ചെറിയനദികളും തടാകങ്ങളുമാണ് ജലസമ്പത്തിന്റെ മുഖ്യസ്രോതസ്സുകള്‍. ഹിമാനികളുടെ ദ്രവീകരണ ഘട്ടത്തില്‍ ഭൂതലത്തിലെ വിള്ളലുകളിലും ഗര്‍ത്തങ്ങളിലും മറ്റും മഞ്ഞുരുകിയ ജലം കെട്ടിനിന്നതിന്റെ ഫലമായാണ് ഇവ രൂപംകൊണ്ടിട്ടുള്ളത്. 41 ച. കി. മീ. വിസ്തൃതിയുള്ള 'അര്‍റെസോ' ആണ് ഏറ്റവും വലിയ തടാകം; ഏറ്റവും വലിയ നദി ഗുഡെനും (Guden). സു. 158 കി. മീ.യാണ് ഇതിന്റെ നീളം.

സസ്യജന്തുജാലം

വളരെ പരിമിതമാണ് ഡെന്‍മാര്‍ക്കിന്റെ വനഭൂമി (സു. 9.8 ശ.മാ.). ഭൂവിസ്തൃതിയുടെ ഭൂരിഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നു. വനങ്ങളില്‍ കോണിഫെര്‍, ബീച്ച്സ്, ഓക്, ആഷ് എന്നീ വൃക്ഷങ്ങള്‍ക്കാണ് പ്രാമുഖ്യം. മധ്യയൂറോപ്പില്‍ സാധാരണ കാണപ്പെടുന്ന വിവിധയിനം ഫേണുകളും മോസുകളും ഇവിടത്തെ വനാന്തരങ്ങളില്‍ സുലഭമായി കാണാം. മാന്‍, അണ്ണാന്‍, നരി, മുയല്‍ എന്നിവയ്ക്ക് പുറമേ കാട്ടുകോഴി ഉള്‍പ്പെടെയുള്ള നിരവധി പക്ഷിവര്‍ഗങ്ങളും ഡെന്‍മാര്‍ക്കിലുണ്ട്. ശുദ്ധജല മത്സ്യങ്ങളാല്‍ സമ്പന്നമാണ് ഡെന്‍മാര്‍ക്കിലെ നദികളും തടാകങ്ങളും.

കാലാവസ്ഥ

അതീവഹൃദ്യമാണ് ഡെന്‍മാര്‍ക്കിലെ കാലാവസ്ഥ. കരയുടെ ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സമുദ്രത്തില്‍നിന്ന് വീശുന്ന പശ്ചിമവാതങ്ങളാണ് ഡെന്‍മാര്‍ക്കിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശൈത്യത്തില്‍ കടല്‍ കരയോളം തണുക്കുകയോ, വേനലില്‍ അധികം ചൂടാകുകയോ ചെയ്യുന്നില്ല. തത്ഫലമായി സമുദ്രത്തില്‍ നിന്ന് വീശുന്ന പശ്ചിമവാതങ്ങള്‍ ശൈത്യകാലത്ത് ഡെന്‍മാര്‍ക്കിന്റെ കരഭാഗത്തെ ചൂടുപിടിപ്പിക്കുകയും വേനലില്‍ തണുപ്പിക്കുകയും ചെയ്യുന്നു. ഡെന്‍മാര്‍ക്കിന്റെ ഭൂവിസ്തൃതി വളരെ പരിമിതമായതിനാല്‍ ദേശവ്യത്യാസങ്ങള്‍ക്കനുസൃതമായി കാലാവസ്ഥയില്‍ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നില്ല.

ശൈത്യത്തില്‍ താപനിലയുടെ ശ. ശ. 0° സെ. വരെ താഴുന്നു. തണുപ്പ് ഏറ്റവും കൂടിയ ദിവസങ്ങളില്‍ താപനിലയില്‍ -9° സെ. മുതല്‍ -8 °സെ വരെ വ്യതിയാനം രേഖപ്പെടുത്തുന്നു. വേനല്‍ക്കാല താപനിലയുടെ ശ. ശ. 17° സെ.

ഡെന്‍മാര്‍ക്കില്‍ പ്രതിവര്‍ഷം 61 സെ.മീ. വരെ ശ.ശ. വര്‍ഷപാതം അനുഭവപ്പെടാറുണ്ട്. മഴ, മഞ്ഞ്, ഈര്‍പ്പം തുടങ്ങിയവയാണ് വര്‍ഷപാതത്തിന്റെ മുഖ്യ സ്രോതസ്സുകള്‍. കിഴക്കന്‍ ഡെന്‍മാര്‍ക്കിനെ അപേക്ഷിച്ച് പടിഞ്ഞാറന്‍ ഡെന്‍മാര്‍ക്കിലാണ് വര്‍ഷപാതത്തിന്റെ തോത് വളരെ കൂടുതല്‍. വര്‍ഷം മുഴുവന്‍ മഴ ലഭിക്കാറുണ്ടെങ്കിലും ആ.- ഒ. കാലയളവിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ. ശ.: 610 മി. മീ. വര്‍ഷത്തില്‍ 20 മുതല്‍ 30 ദിവസം വരെ മഞ്ഞ് വീഴ്ച അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും പശ്ചിമതീരപ്രദേശം പുകമഞ്ഞും മൂടല്‍മഞ്ഞും കൊണ്ടുമൂടിക്കിടക്കുക പതിവാണ്.

ജനങ്ങളും ജീവിതരീതിയും

ജനസംഖ്യ

ഏകദേശം 5 ദശലക്ഷമാണ് ഡെന്‍മാര്‍ക്കിന്റെ ജനസംഖ്യ. 1999-ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 85 ശ.മാ.വും നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലുമായി നിവസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ കോപെന്‍ഹാഗെനില്‍ മാത്രം സു. 470,000 പേര്‍ താമസിക്കുന്നുണ്ട്. അര്‍ഹുസ് (Arhus), ഒഡെന്‍സി, അല്‍ബോര്‍ഗ് (Alborg) എന്നിവയാണ് കോപെന്‍ഹാഗെന്‍ കഴിഞ്ഞാല്‍ 100,000-ല്‍ അധികം ജനസംഖ്യയുള്ള നഗരങ്ങള്‍. 55100 ആണ് ഗ്രീന്‍ലന്‍ഡിലെ ജനസംഖ്യ.

250,000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇന്നത്തെ ഡെന്‍മാര്‍ക് സ്ഥിതിചെയ്യുന്ന പ്രദേശത്ത് മനുഷ്യവാസം ആരംഭിച്ചതായി പ്രാക്ചരിത്ര-പുരാതത്ത്വ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ശിലായുഗത്തില്‍ തെ. നിന്ന് ഒരു വിഭാഗം ഈ പ്രദേശത്ത് കുടിയേറിയതോടെയാണ് ഇവിടെ സ്ഥിര മനുഷ്യാധിവാസ കേന്ദ്രങ്ങള്‍ രൂപപ്പെടുന്നത്. കുടിയേറ്റക്കാരില്‍ അവസാനം എത്തിയ 'ബാറ്റില്‍-ആക്സ്' (Battle-Axe) ജനതയാണ് ഇവിടെയെത്തിയ പ്രഥമ ഇന്‍ഡോ-യൂറോപ്യന്‍ വിഭാഗം. ബി.സി. 2100-നും 1500 -നും മധ്യേ ഇവിടെ കുടിയേറിയ ഈ ജനവിഭാഗം ക്രമേണ ഈ പ്രദേശത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ഡാനിഷ് ഭാഷയുടെ പ്രാക്രൂപം സ്വായത്തമാക്കുകയും ചെയ്തു. മറ്റൊരു പ്രബല ജര്‍മന്‍ ഗോത്രവിഭാഗമായ ഡേന്‍സ് (Danes) ക്രി. ആദ്യ ശ. -ങ്ങളില്‍ ഇവിടെ എത്തി.

നോര്‍വീജിയന്‍, സ്വീഡിഷ് വിഭാഗങ്ങളുമായി വംശീയ ബന്ധമുള്ളവരാണ് ഡാനിഷ് ജനത; ജര്‍മന്‍ വംശജര്‍ ന്യൂനപക്ഷവും. നാല്‍പ്പതിനായിരമാണ് ഇവരുടെ ജനസംഖ്യ. ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ ജട്ലന്‍ഡ് മേഖലയാണ് ഇവരുടെ മുഖ്യ ആവാസ കേന്ദ്രം. 1920-നും 1970-നും മധ്യേ പതിനായിരത്തിലധികം ഡാനിഷ് വംശജര്‍ അമേരിക്കയിലേക്ക് പലായനം ചെയ്തു. 1911-ല്‍ ഒരു വിഭാഗം ഡാനിഷ്-അമേരിക്കര്‍ അല്‍ബോര്‍ഗിന് സമീപമുള്ള റീബില്‍ഡി കുന്നില്‍ ഒരു ദേശീയ ഉദ്യാനം നിര്‍മിക്കുകയും 1912-ല്‍ ഇത് ഡാനിഷ് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു.

ലോകത്തെ ഉന്നത ജീവിതനിലവാരമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഡെന്‍മാര്‍ക്. പ്രകൃതി വിഭവങ്ങളുടെ കടുത്ത അപര്യാപ്തതയെ അതിജീവിച്ചുകൊണ്ടാണ് ഡാനിഷ് ജനത ഉയര്‍ന്ന ജീവിതനിലവാരവും സമ്പല്‍സമൃദ്ധിയും കൈവരിച്ചത്. ഇവിടത്തെ ഉത്പന്നങ്ങള്‍ ഇന്ധനത്തിനും ലോഹങ്ങള്‍ക്കും വേണ്ടി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

മധ്യകാല ഡാനിഷ് വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്ന നിരവധി കൊട്ടാരങ്ങളും കതീഡ്രലുകളും ആധുനിക കെട്ടിട സമുച്ചയങ്ങളും അധിവാസകേന്ദ്രങ്ങളും കൊണ്ട് മനോഹരമാണ് ഡെന്‍മാര്‍ക്കിലെ നഗരങ്ങള്‍. ഉന്നത ജീവിത നിലവാരവും കാര്യക്ഷമമായ സാമൂഹിക ക്ഷേമപദ്ധതികളും നഗരങ്ങളെ ചേരിവിമുക്തമാക്കിയിരിക്കുന്നു. നഗരവാസികളില്‍ ഭൂരിഭാഗവും ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും നഗരപ്രാന്തങ്ങളിലെ കുടുംബങ്ങള്‍ അധികവും വെവ്വേറെ വീടുകളില്‍ താമസിക്കുവാന്‍ ഇഷ്ടപ്പെടുന്നു. സേവനവ്യവസായമാണ് നഗരങ്ങളിലെ പ്രധാന തൊഴില്‍ മേഖല.

ആധുനിക ഗതാഗത സൗകര്യങ്ങളാണ് ഡെന്‍മാര്‍ക് നഗരങ്ങളുടെ മറ്റൊരു പ്രത്യേകത. സുഗമമായ ട്രെയിന്‍-ബസ് സര്‍വീസുകള്‍ നഗരങ്ങളെയും പ്രാന്തപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളെയും റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍, ബസുകള്‍, കാറുകള്‍ എന്നിവ നഗരഗതാഗതത്തെ ആദായകരമാക്കുന്നുണ്ടെങ്കിലും, ജനസംഖ്യാ വര്‍ധനവും മോട്ടോര്‍ വാഹനങ്ങളുടെ ബാഹുല്യവും നഗരങ്ങളില്‍ പതിവായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ജനസംഖ്യയുടെ 20 ശതമാനത്തോളം ഗ്രാമീണരാണ്. ഡെന്‍മാര്‍ക്കിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന്റെ സിരാകേന്ദ്രങ്ങള്‍ നഗരങ്ങളാണെങ്കിലും ഗ്രാമങ്ങളില്‍ കൃഷിയുടെ പ്രധാന്യം കുറഞ്ഞിട്ടില്ല. ഗ്രാമപ്രദേശത്തെ തുണ്ടുപാടങ്ങളില്‍ അവിടെ താമസിക്കുന്നവര്‍ തന്നെയാണ് കൃഷിയിറക്കുന്നത്. ഏക കുടുംബ സമ്പ്രദായമാണ് ഗ്രാമീണ ജീവിതത്തിന്റെ മറ്റൊരു പ്രത്യേകത.

ഭാഷ

നോര്‍വീജിയന്‍, സ്വീഡിഷ് ഭാഷകളുമായി അഭേദ്യമായ ബന്ധമുള്ള ഡാനിഷാണ് (Danish) ഡെന്‍മാര്‍ക്കിന്റെ ഔദ്യോഗിക ഭാഷ. ഇംഗ്ലീഷും പ്രചാരത്തിലുണ്ട്. ഉത്തര ജട്ലന്‍ഡിലും ബോണ്‍ഹോം ദ്വീപിലും തനതായ പ്രാദേശിക ഭാഷകള്‍ ഉപയോഗത്തിലുണ്ട്. ജര്‍മനാണ് ജര്‍മന്‍ വംശീയ ന്യൂനപക്ഷത്തിന്റെ മുഖ്യ വ്യവഹാരഭാഷ.

മതം

ജനസംഖ്യയില്‍ 97 ശ. മാ. വും വ്യവസ്ഥാപിതമതമായ ലൂഥറെനിസത്തില്‍ വിശ്വസിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണഘടന ഇവാഞ്ചലിക്കല്‍ ചര്‍ച്ചിനെയാണ് ഡെന്‍മാര്‍ക്കിന്റെ ഔദ്യോഗിക ചര്‍ച്ചായി അംഗീകരിച്ചിട്ടുള്ളത്. ഒരു പരമോന്നത ആത്മീയാചാര്യന്റെ അഭാവമാണ് ലൂഥറെയിന്‍ ചര്‍ച്ചിന്റെ മുഖ്യസവിശേഷത. പത്ത് പാതിരിമാര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയാണ് ചര്‍ച്ചിന്റെ ദൈനംദിന വ്യവഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അംഗങ്ങള്‍ നല്‍കുന്ന ദേശീയ നികുതിയാണ് ചര്‍ച്ച് സമ്പദ്ഘടനയുടെ അടിത്തറ. റോമന്‍ കാത്തോലിക്കരാണ് ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്ത്.

വിദ്യാഭ്യാസം

11-ാം ശ. -ത്തിന്റെ അവസാനം ചര്‍ച്ചിന്റെ നിയന്ത്രണത്തില്‍ കതീഡ്രല്‍ സ്കൂളുകളും ഗ്രാമര്‍ സ്കൂളുകളും ആരംഭിച്ചതോടെ ഡെന്‍മാര്‍ക്കില്‍ വ്യവസ്ഥാപിത വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. ആധുനിക കാലഘട്ടത്തിന്റെ പ്രാരംഭം വരെ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ചര്‍ച്ചുകളില്‍ നിക്ഷിപ്തമായിരുന്നു. അതുവരെ മതപ്രബോധനമായിരുന്നു പാഠ്യപദ്ധതിയിലെ മുഖ്യവിഷയം. 1739-ല്‍ അധ്യാപകനും നാടകകൃത്തുമായ ലുഡ്വിഗ് ഹോള്‍ബെര്‍ഗ് (Ludvig Holberg) തുടക്കം കുറിച്ച വിദ്യാഭ്യാസ നവീകരണ പ്രസ്ഥാനത്തിന്റെ ഫലമായി ലാറ്റിനു പകരം ഡാനിഷ്് അധ്യയനഭാഷയാക്കി (1739). തുടര്‍ന്ന് പ്രകൃതി പഠനവും കരകൌശലവിദ്യയും പരീക്ഷണാര്‍ഥം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി.

19-ാം ശ. -ത്തിന്റെ മധ്യത്തോടെ ഡെന്‍മാര്‍ക്കില്‍ വയോജന വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു. ജട്ലന്‍ഡിലെ ഫോക്ക് ഹൈസ്ക്കൂളിലാണ് ഈ വിദ്യാഭ്യാസ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. 1814 മുതല്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി. ആധുനിക ഡെന്‍മാര്‍ക്കില്‍ എല്ലാ മുതിര്‍ന്ന പൗരന്മാരും സാക്ഷരരാണ്. ഡാനിഷ് നിയമം കുട്ടികള്‍ക്ക് 9 വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നുണ്ട്. പ്രൈമറി തലത്തില്‍ ആദ്യ ഏഴു ഗ്രേഡുകള്‍ ഉള്‍പ്പെടുന്നു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് മൂന്നു മുതല്‍ അഞ്ചുവരെ വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട്. 1990-ലെ കണക്കനുസരിച്ച് പ്രൈമറി സ്കൂളുകളും സെക്കന്‍ഡറി സ്കൂളുകളും ഉള്‍പ്പെടെ 2130 സ്കൂളുകള്‍ ഡെന്‍മാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു എന്നു കാണുന്നു. ഫോക്ക് സ്കൂളുകള്‍, കാര്‍ഷിക സ്കൂളുകള്‍, ഹോം ഇക്കണോമിക് സ്കൂളുകള്‍, വെക്കേഷന്‍ സ്കൂളുകള്‍ തുടങ്ങിയ ഇരുപതോളം പ്രത്യേക സ്കൂളുകളും ഡെന്‍മാര്‍ക്കിലുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാനിഷ് ഫോക്ക് സ്കൂളുകള്‍ പ്രസിദ്ധമാണ്. ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളുകളില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളില്‍ ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. യുവതലമുറയെ കാര്യക്ഷമമായി ദേശീയോദ്ഗ്രഥനത്തില്‍ പങ്കെടുപ്പിക്കുകയാണ് ഈ വിദ്യാഭ്യാസപദ്ധതിയുടെ ലക്ഷ്യം. 20-ല്‍ അധികം ഫോക്ക് സ്കൂളുകള്‍ ഡെന്‍മാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഞ്ചുവര്‍ഷത്തെ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുന്നു. ഡെന്‍മാര്‍ക്കിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ കോപെന്‍ഹാഗെന്‍ സര്‍വകലാശാല 1479-ല്‍ സ്ഥാപിച്ചു. 24,000 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ ഉപരിപഠനത്തിന് സൗകര്യമുണ്ട്. അര്‍ഹുസ് (Arhus), ഒഡെന്‍സി എന്നിവ മറ്റു പ്രധാന സര്‍വകലാശാലകളാകുന്നു. ഇവയ്ക്കു പുറമേ ദ് റോയല്‍ വെറ്റെറിനറി യൂണിവേഴ്സിറ്റി ഒഫ് ഡെന്‍മാര്‍ക്ക്, ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഒഫ് ഡെന്‍മാര്‍ക്ക് എന്നിവയും ഡെന്‍മാര്‍ക്കിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിര്‍ണായക സ്ഥാനം അലങ്കരിക്കുന്നു.

ഗ്രന്ഥശാലകളും മ്യൂസിയങ്ങളും

1500-ല്‍ അധികം ഗ്രന്ഥശാലകള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നു. 1600-കളുടെ മധ്യത്തില്‍ സ്ഥാപിച്ച 'റോയല്‍ ലൈബ്രറി'യാണ് ഇവയില്‍ പ്രധാനം. കോപെന്‍ഹാഗെനാണ് ഇതിന്റെ ആസ്ഥാനം. ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗ്രന്ഥശാലയായ 'റോയല്‍ ലൈബ്രറി'യില്‍ 2.5 ദശലക്ഷത്തിലധികം പുസ്തകങ്ങള്ു. അര്‍ഹുസിലെ സര്‍വകലാശാല ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി എന്നിവ ഇവിടത്തെ മറ്റു പ്രധാന ഗ്രന്ഥശാലകളാകുന്നു. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 250 പബ്ളിക് ലൈബ്രറികള്‍ക്ക് ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നു.

കേന്ദ്ര-പ്രാദേശിക ഗവണ്‍മെന്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 280 മ്യൂസിയങ്ങള്‍ ഡെന്‍മാര്‍ക്കിലുണ്ട്. പ്രധാന മ്യൂസിയങ്ങളെല്ലാം കോപെന്‍ഹാഗെനിലാണ് സ്ഥിതിചെയ്യുന്നത്. നാഷണല്‍ മ്യൂസിയത്തിലെ ഡാനിഷ് ചരിത്രരേഖകള്‍ ഏറെ വിജ്ഞാനപ്രദമാണ്. 'സ്റ്റേറ്റ് മ്യൂസിയം ഒഫ് ആര്‍ട്ടി'ല്‍ ഡാനിഷ്-യൂറോപ്യന്‍ കലാകാരന്മാരുടെ നിരവധി ചിത്രങ്ങളും ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കല

മനോഹരമായ കരകൗശല വസ്തുക്കളുടെയും ഗൃഹോപകരണങ്ങളുടെയും ഒരു പ്രധാന ഉത്പാദന വിതരണ കേന്ദ്രമാണ് ഡെന്‍മാര്‍ക്. കോപെന്‍ഹാഗെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക കരകൌശല പ്രദര്‍ശനശാല പ്രസിദ്ധമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ തിയെറ്റര്‍ 1748-ല്‍ കോപെന്‍ഹാഗെനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാടകം, ഓപെറ, ബാലെ തുടങ്ങിയ കലകളുടെ പ്രദര്‍ശന വേദിയാണ് ഈ തിയെറ്റര്‍. 1931-ല്‍ ഇതിന്റെ ശാഖയായ ന്യൂസ്റ്റേജ് സ്ഥാപിതമായി.

ലാറ്റിന്‍, ജര്‍മന്‍, ഡാനിഷ് എന്നീ ഭാഷകളില്‍ രചിക്കപ്പെട്ടവയാണ് ഡാനിഷ് സാഹിത്യകൃതികള്‍. പ്രസിദ്ധരായ നിരവധി എഴുത്തുകാരെ ഡെന്‍മാര്‍ക്ക് സംഭാവന ചെയ്തിട്ട്ു. 18-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ നാടകകൃത്ത് ലുഡ്വിഗ് ഹോള്‍ബെര്‍ഗാണ് ഡാനിഷ് സാഹിത്യത്തിന്റെ പിതാവ്. 18-ാം ശ.-ത്തിലെ തന്നെ ശ്രദ്ധേയനായ മറ്റൊരു കവിയായിരുന്നു ജോഹന്നെസ് ഇവാള്‍ഡ് (Johannes Ewald). യക്ഷിക്കഥകളിലൂടെ ലോകപ്രസിദ്ധനായ ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡെഴ്സെന്‍ (Hans Christian Andersen), ഡാനിഷ് അസ്തിത്വവാദത്തിന്റെ ശക്തനായ വക്താവ് സോറെന്‍ കിര്‍കെഗാര്‍ഡ്(Soren Kierkegaard) എന്നിവര്‍ ഡാനിഷ് തത്ത്വശാസ്ത്രത്തെയും സാഹിത്യത്തെയും സമ്പന്നമാക്കിയവരില്‍ പ്രസിദ്ധരാകുന്നു. 20-ാം ശ. -ത്തില്‍ ഡെന്‍മാര്‍ക്കില്‍ ജീവിച്ചിരുന്ന പ്രസിദ്ധനായ നോവലിസ്റ്റായിരുന്നു ജോഹന്നെസ് വി. ജെന്‍സന്‍ (Johannes V.Jensen). മനോഹരമായ നിരവധി കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 20-ാം ശ. -ത്തിലെ ആദ്യകാല ഡാനിഷ് എഴുത്തുകാരില്‍ പ്രസിദ്ധരായ ഹെന് റിക് (Henrik), ജോഹന്നെസ് വി. ജെന്‍സന്‍, കാള്‍ ജെല്ലെറപ് (Kart Gjellerup) എന്നിവര്‍ സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയിട്ടുണ്ട്. ഇസക് ഡിനെസെന്‍(Isak Dinesen), മാര്‍ട്ടിന്‍ എ. ഹാന്‍സെന്‍, മാര്‍ട്ടിന്‍ ആന്‍ഡെര്‍സെന്‍ നെക്സോ (Martin Andersen Nex) തുടങ്ങിയവരാണ് സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു ഡാനിഷ് എഴുത്തുകാര്‍.

ആറു സിംഫണികള്‍ ഉള്‍പ്പെടെ നിരവധി സൃഷ്ടികളുടെ ജനയിതാവായ കാള്‍ എ. നെല്‍സെന്‍ (Carl A.Nielsen) ഡെന്‍മാര്‍ക്കിന്റെ മഹാനായ സംഗീതജ്ഞനാകുന്നു. മാസ്കരേഡ് (Maskarade) എന്ന കോമിക് ഓപെറയുടെ ഉപജ്ഞാതാവ് കൂടിയാണ് ഇദ്ദേഹം. നൃത്തരംഗത്ത് ബാലേ മാസ്റ്റര്‍ ആഗസ്റ്റ് ബൗര്‍ണൊവില്ലി (August Bournonville) നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്.

മൈക്കിള്‍ ആങ്ഗെര്‍ (Michael Ancher), സി. ഡബ്ലുയു. എകര്‍സ്ബെര്‍ഗ് (C.W.Eckersberg), ഓള്‍ഫ് ഹോസ്റ്റ് (Oluf), ക്രിസ്റ്റെന്‍ കോബ്കെ (Christen Kbke) തുടങ്ങിയവര്‍ ഡെന്‍മാര്‍ക്കിലെ പ്രസിദ്ധ ചിത്രകാരന്മാരാകുന്നു. പ്രസിദ്ധ ശില്പി ബെര്‍ല്ലെറ്റ് തോര്‍വാള്‍ഡ്സെന്നിന്റെ (Berlet Thorvaldsen) ജന്മദേശം ഡെന്‍മാര്‍ക്കാണ്. കോപെന്‍ഹാഗെനില്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുള്ള ക്രിസ്തുവിന്റെ ശില്പം വളരെ പ്രസിദ്ധമാണ്.

ലോകസിനിമാ രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ കാള്‍ ഡ്രെയെര്‍ (Carl Dreyer) ഡെന്‍മാര്‍ക്കുകാരനാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ദ് പ്യാഷന്‍ ഒഫ് ജോണ്‍ ഒഫ് ആര്‍ക് സിനിമാലോകത്തെ ഒരു ഉത്തമ കലാസൃഷ്ടിയായി കണക്കാക്കപ്പെടുന്നു.

സമ്പദ്വ്യവസ്ഥ

പ്രകൃതി വിഭവങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും സുശക്തമാണ് ഡെന്‍മാര്‍ക്കിന്റെ സമ്പദ് വ്യവസ്ഥ. നോര്‍ത്ത് സീയില്‍ നിന്ന് കുറഞ്ഞ അളവില്‍ പ്രകൃതിവാതകവും പെട്രോളിയവും ലഭിക്കുന്നു. കളിമണ്ണ്, ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി എന്നിവയാണ് മുഖ്യഖനിജങ്ങള്‍. പെട്രോളിയം, ഇരുമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ലോഹോത്പന്നങ്ങളും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു. മണ്ണ് പോഷക സംവര്‍ധകമല്ലാത്തതിനാല്‍ വന്‍തോതില്‍ രാസവളം പ്രയോഗിക്കേണ്ടിവരുന്നു. പൊതുവേ നിരപ്പായ പ്രതലങ്ങളിലൂടെ ഒഴുകുന്ന ഡെന്‍മാര്‍ക്കിലെ നദികള്‍ വൈദ്യുതോര്‍ജ നിര്‍മാണത്തിന് ഉപയുക്തമല്ല. ആഭ്യന്തര ഉപയോഗത്തിന്റെ പകുതിയോളം തടി ഉത്പാദിപ്പിക്കാന്‍ മാത്രം ശേഷിയുള്ള വനപ്രദേശമേ ഡെന്‍മാര്‍ക്കിലുള്ളൂ. കരയുടെ ഭൂരിഭാഗവും ചുറ്റിക്കിടക്കുന്ന കടല്‍ രാജ്യത്തിന്റെ ക്രയവിക്രയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മത്സ്യസമ്പന്നം കൂടിയാണ് കടല്‍.

ഡാനിഷ് തൊഴില്‍ ശക്തിയുടെ ഭൂരിഭാഗവും സേവനവ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു. 1994-ലെ കണക്കനുസരിച്ച് മൊത്തം ഉല്പാദനത്തിന്റെ 69 ശ. മാ. സേവനമേഖലയും, 27 ശ.മാ. വ്യവസായവും, 5 ശ.മാ. കൃഷിയും പങ്കിടുന്നു. ഡെന്‍മാര്‍ക്കിന്റെ സേവനവ്യവസായത്തില്‍ പ്രധാനമായും സ്കൂളുകള്‍, ആശുപത്രികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഗവണ്‍മെന്റ് സര്‍വീസ്, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, പ്രോപെര്‍ട്ടി, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവ ഉള്‍പ്പെടുന്നു. ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ (Transparency International) എന്ന സംഘടനയുടെ നിര്‍ണയത്തില്‍ (2000) ബിസിനസില്‍ ലോകത്തെ അഴിമതി രഹിത രാജ്യങ്ങളില്‍ രാം സ്ഥാനം ഡെന്‍മാര്‍ക്കിനാണ്. ഫിന്‍ലന്‍ഡിനാണ് ഒന്നാം സ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍