This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീസെല്‍, റൂഡോള്‍ഫ് (ക്രിസ്റ്റ്യന്‍ കാള്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീസെല്‍, റൂഡോള്‍ഫ് (ക്രിസ്റ്റ്യന്‍ കാള്‍)(1858 - 1913)

Diesel,Rudolf(Christian Karl)

റൂഡോള്‍ഫ് ഡീസല്‍

ഡീസെല്‍ എന്‍ജിന്‍ കണ്ടുപിടിച്ച ജര്‍മന്‍ എന്‍ജിനീയര്‍. 1858 മാ. 18-ന് പാരിസില്‍ ജനിച്ചു. അഗസ്ബെര്‍ഗില്‍ സ്കൂള്‍ വിദ്യാഭ്യാസവും മ്യൂനിച്ചിലെ പോളിടെക്നിക്കില്‍ ബിരുദ പഠനവും നടത്തിയശേഷം ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞനായ കാള്‍ പി.ജി. ഫൊണ്‍ ലിന്‍ദെയുടെ (Karl P.G.von Linde) സഹായിയായി പ്രവര്‍ത്തിച്ച് താപീയ ഗതികത്തില്‍ വേത്ര അറിവ് നേടി. തുടര്‍ന്ന് ഷുള്‍സെര്‍ ബ്രദേഴ്സ്, ബാറണ്‍ മൗറിസ് ദെ ഹെര്‍ഷ്സ് എന്നീ കമ്പനികളില്‍ നിന്ന് പ്രശീതനത്തില്‍ (refrigeration) പ്രായോഗിക പരിജ്ഞാനം സമ്പാദിച്ചു. പിന്നീട് 1880-90 കാലയളവില്‍ താന്‍ നടത്തിയ പരീക്ഷണങ്ങളേയും ഗവേഷണങ്ങളേയും അടിസ്ഥാനമാക്കി, ഉയര്‍ന്ന ദക്ഷത നല്‍കുന്ന ഒരു ആന്തരദഹന എന്‍ജിന്റെ രൂപകല്പന വിവരിക്കുന്ന തിയറി ആന്‍ഡ് ഡിസൈന്‍ ഒഫ് എ റാഷനല്‍ ഡീസെല്‍ എന്‍ജിന്‍ എന്ന ഗ്രന്ഥം, 1893-ല്‍ ഡീസെല്‍ പുറത്തിറക്കി. ലിന്‍ദെയുടെ നിര്‍ബന്ധത്താല്‍ അഗസ്ബെര്‍ഗിലെ മാസ്ചിനെന്‍ ഫാബ്രിക്, എസ്സെനിലെ ഫ്രൈഡ്രിച്ച് എന്നീ കമ്പനികള്‍ ഡീസെല്‍ എന്‍ജിന്‍ നിര്‍മിക്കാന്‍ തയ്യാറായി. 1897-ല്‍ നിര്‍മാണം പൂര്‍ത്തിയായ എന്‍ജിന്‍ 1898-ലെ മ്യൂനിച്ച് എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. നീരാവി എന്‍ജിനേയും അക്കാലത്ത് വികസിപ്പിക്കപ്പെട്ട ഓട്ടോ (Otto) എന്‍ജിനേയും അപേക്ഷിച്ച് ഉയര്‍ന്ന ദക്ഷത ലഭിച്ചിരുന്ന ഡീസെല്‍ എന്‍ജിന്‍ വളരെ വേഗം ആഗോള അംഗീകാരം നേടി. തനിക്കു ലഭിച്ച ലാഭ വിഹിതം ഡീസെല്‍ ഓഹരികളിലാണ് നിക്ഷേപിച്ചത്. പ്രസ്തുത ഓഹരികളുടെ തകര്‍ച്ച ഡീസെലിന്റെ സാമ്പത്തിക ഭദ്രത നഷ്ടപ്പെടുത്തി. ഇതിനിടയ്ക്ക് രോഗഗ്രസ്തനായിത്തീരുകയും ചെയ്തു. 1913 സെപ്. 29/30 രാത്രി ലണ്ടനിലേക്കു സഞ്ചരിച്ചിരുന്ന ഡ്രെസ്ഡെന്‍ എന്ന ആന്റ് വെര്‍പ് - ഹാര്‍വീച്ച് സ്റ്റീമറില്‍ നിന്ന് ഇംഗ്ലീഷ് ചാനലിലേക്കു തെറിച്ചു വീണ് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍