This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്പ്രോസിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസ്പ്രോസിയം

Dysprosium

ദുര്‍ലഭമൃത്ത് (Rare earth) അഥവാ ലാന്‍ഥനൈഡ് ശ്രേണിയില്‍പ്പെടുന്ന ഒരു അപൂര്‍വ ലോഹമൂലകം. സിം. Dy, അ. സ. 66, അ. ഭാ. 162.50. പ്രകൃത്യാ കാണുന്ന മൂലകം Dy156 (0.052 ശ. മാ.), Dy158 (0.090 ശ. മ.), Dy160 (2.294 ശ. മ.), Dy161 (18.88 ശ. മ.), Dy162 (25.53 ശ. മ.),Dy164 (24.97 ശ. മ.) എന്നീ സമസ്ഥാനീയങ്ങള്‍ അടങ്ങിയതാണ്. 1886-ല്‍ ലീക്കോ ദ് ബ്വാബോദ്രാന്‍ (Lecoq de Boisbaudran) എന്ന ഫ്രഞ്ച് രസതന്ത്രജ്ഞനാണ് ഡിസ്പ്രോസിയം കണ്ടുപിടിച്ചത്. ഹോള്‍മിയം (67Ho) അടങ്ങുന്ന അപൂര്‍വ ലോഹമണലുകള്‍ അമോണിയം ഹൈഡ്രോക്സൈഡും തുടര്‍ന്നു പൊട്ടാസിയം സള്‍ഫേറ്റും ഉപയോഗിച്ചു അംശിക അവക്ഷേപണം (fractional precipitation) നടത്തിയാണ് ഡിസ്പ്രോസിയം വേര്‍തിരിച്ചെടുത്തത്. ടെര്‍ബിയം Tb, ഡിസ്പ്രോസിയം Dy, ഹോള്‍മിയം Ho, എര്‍ബിയം Eb എന്ന ക്രമത്തിലാണ് ലോഹങ്ങള്‍ അവക്ഷേപിക്കപ്പെട്ടത്.

ഉയര്‍ന്ന ഊഷ്മാവില്‍ ഈ ലോഹം വായുവുമായി പ്രതിപ്രവര്‍ത്തിക്കുന്നു. എന്നാല്‍ സാധാരണ ഊഷ്മാവില്‍ ലോഹകട്ടികള്‍ക്ക് സ്ഥിരതയുണ്ട്. മാത്രമല്ല ഇതിന്റെ തിളക്കം ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. Dy2O3 എന്ന ഇതിന്റെ ഓക്സൈഡ്, അമ്ലവുമായി ചേര്‍ന്ന് പച്ചനിറത്തിലുള്ള ലായനി ഉണ്ടാക്കുന്നു. ഡിസ്പ്രോസിയം ഒരു അനുകാന്തീയ (paramagnetic) ലോഹമാണ്. നീല്‍ പോയിന്റ് (Neel point) 178°K -ല്‍ ആന്റിഫെറോ മാഗ്നറ്റിക്കും ക്യൂറിപോയിന്റ് (Curiie point) 85°K-ല്‍ ഫെറോമാഗ്നറ്റിക്കും ആകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍