This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്കവറി ചാനല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:14, 30 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസ്കവറി ചാനല്‍

Discovery Channel

അമേരിക്കയില്‍ നിന്നാരംഭിച്ച എഡ്യുക്കേഷണല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്. 1985 ജൂണ്‍ പതിനേഴിന് പ്രവര്‍ത്തനം ആരംഭിച്ചു. ജോണ്‍ ഹെന്‍ട്രിക്സ് ആണ് ഈ ചാനലിന് രൂപം നല്‍കിയത്. 1987-ല്‍ സോവിയറ്റ് ടെലിവിഷനെ സംബന്ധിച്ച് 66 മണിക്കൂര്‍ സംപ്രേഷണം നടത്തി അമേരിക്കക്കാരായ പ്രേക്ഷകരെ ആകര്‍ഷിച്ചു. അതേവര്‍ഷം തന്നെ ജപ്പാനില്‍ സംപ്രേഷണം നടത്തുന്നതിന് മിത്സുബിഷി കോര്‍പ്പറേഷന് അനുവാദം നല്‍കി.

1990-ല്‍ ഡിസ്ക്കവറി ഇന്റര്‍ആക്ടീവ് ലൈബ്രറി ആരംഭിക്കുകയും 92-ല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി 'റെഡിസെറ്റ് ലേണ്‍' എന്ന പ്രോഗ്രാമിന്റെ സംപ്രേഷണം നടത്തുകയും ചെയ്തു. 1993-ല്‍ ഡിസ്കവറി ചാനലില്‍ വന്ന ഡോക്യുമെന്ററി ഇന്‍ ദ് കമ്പനി ഒഫ് വെയില്‍സ് സിഡിറോമിലാക്കി പുറത്തിറക്കി.

ഏഷ്യന്‍ മേഖലയ്ക്കുവേണ്ടിയുള്ള ഡിസ്ക്കവറി ചാനലിന്റെ ഒരു നെറ്റ് വര്‍ക്ക് 1994-ല്‍ ആരംഭിച്ചു. 95-ല്‍ ഇന്ത്യയ്ക്കുവേണ്ടി ഒരു പ്രത്യേക ചാനല്‍ ആരംഭിക്കുകയും ചെയ്തു. 1996-ല്‍ ആരംഭിച്ച ആനിമല്‍ പ്ലാനറ്റ് എന്ന ചാനല്‍ ഏറെ പ്രചാരം നേടി. രണ്ടു വര്‍ഷക്കാലംകൊണ്ടു നാലുകോടി വരിക്കാരെ നേടിയ ഈ ചാനല്‍ 98-ല്‍ ഏഷ്യയിലും സംപ്രേഷണം തുടങ്ങി. ഇതോടൊപ്പം തന്നെ ഡിസ്കവറി ഹെല്‍ത്ത് ചാനലും വിങ്സ് ചാനലും ആരംഭിച്ചു.

വിയറ്റ്നാം യുദ്ധത്തെ സംബന്ധിച്ച് തയ്യാറാക്കിയ ഫിലിമിനു 1998-ലെ എമ്മി അവാര്‍ഡ് ഡിസ്കവറി ചാനലിന് ലഭിക്കുയുണ്ടായി. 99-ല്‍ ആനിമല്‍ പ്ലാനറ്റിന്റെ 24 മണിക്കൂര്‍ സംപ്രേഷണം ഇന്ത്യയിലാരംഭിച്ചു. അതേവര്‍ഷം തന്നെ ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്കുവേണ്ടി വെബ് ടി.വിയുമായി കരാറുണ്ടാക്കി.

2000-ല്‍ സംപ്രേഷണം ചെയ്ത വാക്കിങ് വിത്ത് ദിനോസര്‍ എന്ന മൂന്നു മണിക്കൂര്‍ സ്പെഷ്യല്‍ പ്രോഗ്രാമിന് ഏറ്റവുമധികം പ്രേക്ഷകരെ ലഭിക്കുകയുണ്ടായി. വാച്ച് വിത്ത് ദ് വേള്‍ഡ് ഇന്‍സൈഡ് ദ് സ്പേസ് സ്റ്റേഷന്‍ എന്ന പ്രോഗ്രാമിന്റെ സംപ്രേഷണവും ഈ വര്‍ഷം തന്നെയായിരുന്നു. ആനിമല്‍ പ്ലാനറ്റിലെ ആദ്യ സിനിമയായ റിട്രിവേഴ്സ് ഏറ്റവുമധികം പ്രേക്ഷകരെ നേടി.

'ഡിജിറ്റല്‍ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്റ്റീവ് ഫിഡിലിറ്റി യൂസ് സ്റ്റുഡിയോ' 2001-ല്‍ മോണ്‍റിയോയില്‍ ആരംഭിച്ചു. അമേരിക്കയിലെ ഏറ്റവും മികച്ച ആറു സ്ഥാപനങ്ങളില്‍ ഒന്നായി ഫൊര്‍ച്യൂണ്‍ മാഗസീന്‍ സര്‍വേ 2002-ല്‍ തിരഞ്ഞെടുത്തത് ഡിസ്കവറി ചാനലിനെയാണ്.

ഇന്ത്യയില്‍ സോണി ടി.വിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഡിസ്കവറി ചാനല്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍