This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിപിറ്റി വാക്സിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിപിറ്റി വാക്സിന്‍
DPT Vaccine
ഡിഫ്ത്തീരിയ, പെര്‍ട്ടൂസീസ് (വില്ലന്‍ ചുമ), ടെറ്റനസ് എന്നീ രോഗങ്ങളുടെ നിവാരണത്തിനായി നടത്തുന്ന പ്രതിരോധ കുത്തിവെയ്പ്പ്. ട്രിപ്പിള്‍ വാക്സിന്‍ എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഡിപിറ്റി അംഗീകൃതവും നിര്‍ബന്ധിതവുമായ ഒരു പൊതുജനാരോഗ്യ നടപടിയാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശയനുസരിച്ച് നവജാത ശിശുക്കള്‍ക്ക് രണ്ടു മാസം ഇടവിട്ട് മൂന്ന് കുത്തിവെയ്പുകളും തുടര്‍ന്ന് 2-ാം വയസ്സിലും 5-ാം വയസ്സിലും ഓരോ ബൂസ്റ്റര്‍ ഡോസും നല്‍കുകയാണ് ചെയ്യേത്.
ഡിഫ്ത്തീരിയ-ടെറ്റനസ് ടോക്സോയിഡുകളും (വിഷ-പ്രതിവിഷ മിശ്രിതം) പെര്‍ട്ടൂസിസ് വാക്സിനും വഹിക്കുന്ന ഒരു ധാതുവാഹകം (അലൂമിനിയം ഫോസ്ഫേറ്റ്), തയോമെര്‍സാല്‍ പരിരക്ഷകം എന്നിവയാണിതില്‍ അടങ്ങിയിരിക്കുന്നത്. ഡിഫ്ത്തീരിയയ്ക്കും വില്ലന്‍ ചുമയ്ക്കുമെതിരെ പൂര്‍ണമായ പ്രതിരോധം ലഭിക്കുന്നില്ലെങ്കിലും രോഗത്തിന്റെ തീക്ഷ്ണത കുറയ്ക്കാന്‍ ഈ വാക്സിന്‍ നല്‍കുന്നതു കൊണ്ടു കഴിയും. ടെറ്റനസിനെതിരെയും സ്ഥിരമായ പ്രതിരോധം ഈ വാക്സിന്‍ മൂലം ലഭിക്കുന്നില്ല. പത്തു വര്‍ഷത്തിലൊരിക്കല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുകയോ ടെറ്റനസ് ബാധിക്കാനിടയുള്ള മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്ക്കുകയോ ചെയ്യേതാണ്.
ഡിപിറ്റി വാക്സിന്‍ ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. വില്ലന്‍ ചുമയുടെ വാക്സിനിലെ നിര്‍ജീവ ബാക്ടീരിയങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം. മറ്റു രണ്ടു രോഗങ്ങളുടെയും പ്രതിരക്ഷയ്ക്കായി ഉള്‍ക്കൊളളിച്ചിട്ടുളള ടോക്സോയിഡുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറില്ല. പനി, ദേഹാസ്വാസ്ഥ്യം, സന്നി, നിര്‍ത്താതെയുളള കരച്ചില്‍, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ അനുഭവപ്പെട്ടാല്‍ തുടര്‍ന്നു കുത്തിവയ്പു നടത്തുമ്പോള്‍ വില്ലന്‍ ചുമയുടെ വാക്സിന്‍ ഒഴിവാക്കണം. വളരെ അപൂര്‍വമായി (മൂന്നു ലക്ഷത്തിലൊന്ന്) തലച്ചോറിനും നാഡികള്‍ക്കും തകരാറു സംഭവിക്കുന്നതായി കണ്ടിട്ടുണ്ട്. ഡിപിറ്റി വാക്സിന്റെ ഗുണഫലങ്ങളെ കണക്കിലെടുത്ത് ഈ ചെറിയ അപകട സാധ്യതയ്ക്ക് പ്രാധാന്യം നല്‍കാറില്ല. ശിശുവിന് പനിയോ മറ്റ് അസുഖങ്ങളോ ഉള്ളപ്പോള്‍ ഡിപിറ്റി വാക്സിന്‍ നല്‍കാന്‍ പാടില്ല. ചുഴലി ദീനമോ, മറ്റ് നാഡീ രോഗങ്ങളോ വളര്‍ച്ച തകരാറുകളോ ഉളള ശിശുക്കള്‍ക്ക് വില്ലന്‍ ചുമയുടെ പ്രതിരക്ഷാ ഘടകം ഒഴിവാക്കി മാത്രമേ വാക്സിന്‍ നല്‍കാന്‍ പാടുള്ളൂ. നോ: ഡിഫ്ത്തീരിയ, പ്രതിരോധ കുത്തി വെയ്പുകള്‍.