This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാല്‍മിയ വ്യവസായസ്ഥാപനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാല്‍മിയ വ്യവസായസ്ഥാപനം

ഇന്ത്യയിലെ ഒരു വന്‍കിട വ്യവസായസ്ഥാപനം. ജയ്ദയാല്‍ ഡാല്‍മിയയാണ് ഈ വ്യവസായശൃംഖലയുടെ സ്ഥാപകന്‍. സിമെന്റ്, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, എന്‍ജിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന ഡാല്‍മിയ ഗ്രൂപ്പിന്റെ സ്ഥാനം ഇന്ത്യയിലെ വന്‍കിട സ്വകാര്യ വ്യവസായസംരംഭങ്ങളുടെ മുന്‍നിരയിലാണ്. ഡാല്‍മിയ സിമെന്റ് (ഭാരത്) ലിമിറ്റഡും ഒറീസ്സ സിമെന്റ് ലിമിറ്റഡുമാണ് സിമെന്റ് നിര്‍മാണരംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍. ഡാല്‍മിയ സിമെന്റ് ലിമിറ്റഡിന് സിമെന്റ് നിര്‍മാണത്തിനു പുറമേ ഇലക്ട്രോണിക്സ് ഉത്പന്നനിര്‍മാണവ്യവസായത്തിലും വന്‍തോതിലുള്ള നിക്ഷേപമുണ്ട്. ഉത്തര്‍പ്രദേശില്‍, ഹരിതമേഖലാപദ്ധതിയെന്ന പേരില്‍ പഞ്ചസാര ഉത്പാദനരംഗത്തേക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. സമീപകാലത്തായി റെഡിമെയ്ഡ് വസ്ത്രനിര്‍മാണരംഗത്തേക്ക് പ്രവേശിച്ച കമ്പനി, സ്കള്ളേഴ്സ്, ഇന്‍ഡിഗോ നേഷന്‍ തുടങ്ങിയ പുരുഷബ്രാന്‍ഡ് ഷര്‍ട്ടുകളുടെ ഉത്പാദനത്തിനു തുടക്കം കുറിച്ചിട്ടുണ്ട്.

വ്യാവസായിക സിറാമിക്സ്, രാസവസ്തുക്കള്‍, എന്‍ജിനീയറിംഗ്, വിവരസാങ്കേതികവിദ്യ , അന്താരാഷ്ട്രവ്യാപാരം, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്കുകൂടി ഒറീസ്സ സിമെന്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വ്യാവസായിക സിറാമിക്സിന്റെ ഏറ്റവും വലിയ ഉത്പാദനകേന്ദ്രം ഒറീസ്സ സിമന്റ് കമ്പനിയാണ്. ലോകത്തിലെ ഏറ്റവും വലിയ സിറാമിക്സ് ഇഷ്ടിക നിര്‍മ്മാതാക്കളുടെ കൂട്ടത്തിലും ഈ കമ്പനിക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. ഉത്ക്കല്‍ ഇന്‍വെസ്റ്റ്മെന്റ് സ് ലിമിറ്റഡ് ത് റിണെയ്സന്‍സ് ഗ്രൂപ്പ് എന്നിവയും ഒറീസ്സ സിമെന്റ് കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളാണ്. കോറമണ്ഡല്‍ ഫെര്‍ട്ടിലൈസേഴ്സ്, ക്രസന്റ് ഓര്‍ഗാനിക്സ്, സുനിവോറ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, അര്‍ട്ടണ്‍ മില്‍സ്, ആര്യന്‍ ഇന്‍ഡസ്ട്രീസ്, കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇമാമി ഗ്രൂപ്പ് ഒഫ് ഇന്‍ഡസ്ട്രീസ തുടങ്ങിയവയാണ് ഡാല്‍മിയ ഗ്രൂപ്പിന്റെ പ്രമുഖ വ്യവസായ സംരംഭങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍