This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാന്‍ദോങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാന്‍ദോങ്

Dandong

വടക്കു-കിഴക്കന്‍ ചൈനയിലെ ഒരു മുനിസിപ്പാലിറ്റി. ടാന്‍ടങ് (Tantung) എന്നും ഇതറിയപ്പെടുന്നുണ്ട്. യാലു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ലിയാവോനിങ്ങിലെ (Liaoning) ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ഡാന്‍ദോങ് ഉത്തര കൊറിയിയിലേക്കുള്ള ഒരു കവാടമാണ്. ജനസംഖ്യ: 652, 891 (1991) ഒരു പ്രമുഖ വ്യാവസായിക നദീ തുറമുഖമാണ് ഡാന്‍ദോങ്. കപ്പലുകള്‍ക്കായി ഡോങ്ഗൗവിലുള്ള പുറം ഹാര്‍ബര്‍, യാലു നദിക്കരയിലെ പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഡാന്‍ദോങ് മുന്‍സിപ്പാലിറ്റി. തുണിത്തരങ്ങള്‍, വുഡ്പള്‍പ്, പേപ്പര്‍, രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍, റബറുത്പന്നങ്ങള്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന വ്യവസായികോത്പന്നങ്ങളാകുന്നു. യാലു നദിയില്‍ ഒരു ജലവൈദ്യുതോര്‍ജ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

1907-ല്‍ ഡാന്‍ദോങ്ങിനെ റെയില്‍ മാര്‍ഗം വ. കിഴക്കന്‍ ചൈനയും കൊറിയയുമായി ബന്ധിപ്പിച്ചതോടെയാണ് ഈ പ്രദേശത്തിന്റെ വികസനം ആരംഭിച്ചത്. 1931-45 ല്‍ മഞ്ചൂറിയയിലെ ജാപ്പനീസ് അധിനിവേശ കാലത്ത് ഡാന്‍ദോങ് വ്യാവസായികവത്കരിക്കപ്പെടുകയും, കൊറിയന്‍ യുദ്ധകാലത്ത് ഗണ്യമായി വികസിക്കുകയും ചെയ്തു. 1965 വരെ ആന്‍ദോങ് (Andong) ഡോങ്ഗൗ (Donggou) ടവ്തുങ്കൗ (Tautung kow) എന്നീ പേരുകളില്‍ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍