This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയോപ്സൈഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയോപ്സൈഡ്
Diopside
പൈറോക്സിന്‍ ഗണത്തില്‍ ഉള്‍പ്പെട്ട ഒരു മോണോക്ലിനിക് ധാതവം. രാസസംഘടനം: Ca Mg Si2 O6. നൈസര്‍ഗിക ഡയോപ്സൈഡില്‍ ക്രോമിയം, ടൈറ്റാനിയം, മാങ്ഗനീസ് എന്നിവ നിര്‍ണായകമാം വിധം ഉള്‍പ്പെട്ടിരിക്കും. ശുദ്ധ ഡയോപ്സൈഡ് 1391°C -ല്‍ ഉരുകുന്നു. മോണോക്ലിനിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍ പ്രിസ്മിയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ഡയോപ്സൈഡ് മിക്കപ്പോഴും തുല്യ ഘനമാനം പ്രദര്‍ശിപ്പിക്കുന്നു. ഇളം പച്ച, നീല, വെള്ള, തവിട്ട് എന്നിവയാണ് ധാതവത്തിന്റെ സാധാരണനിറങ്ങള്‍.മാങ്ഗനീസ് അടങ്ങിയ നീലലോഹിത ഡയോപ്സൈഡ് 'വയ്ലെയ് ന്‍' (Violane) എന്ന പേരില്‍ അറിയപ്പെടുന്നു. ക്രോമിയം അടങ്ങിയ ഡയോപ്സൈഡിന് ഇരു പച്ചനിറമായിരിക്കും. രാസസംഘടനത്തില്‍ ഇരുമ്പിന്റെ പരിമാണം വര്‍ധിക്കുന്നതിനാനുപാതികമായി ധാതവത്തിന്റെ അപവര്‍ത്തനാങ്കത്തിനും ആപേക്ഷിക ഘനത്വത്തിനും വ്യതിയാനം സംഭവിക്കുന്നു. ശ.ശ. ആ: ഘ: 3.3 - 3.6; കാഠിന്യം: 5.5 - 6.5; വിദളനം: പ്രിസ്മീയം എന്നിവയാണ് പ്രധാന ഭൗതിക ഗുണങ്ങള്‍
സംസര്‍ഗിത കായാന്തരിത ശിലകളില്‍ പ്രത്യേകിച്ചും ഡോളോമിറ്റിക് മാര്‍ബിളിലാണ് ഡയോപ്സൈഡിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുള്ളത്. അശുദ്ധ ഡോളോമൈറ്റിന് കായാന്തരണ ഫലമായി ഉണ്ടാകുന്ന പരിവര്‍ത്തനമാണ് ശുദ്ധ ഡയോപ്സൈഡിന്റെ രൂപീകരണത്തിന് നിദാനം.