This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയറ്റ്

Diet

രാഷ്ട്രീയമോ ഭരണപരമോ ആയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നടത്തുന്ന, പ്രതിനിധികളുടേയോ, അവരുള്‍പ്പെടുന്ന വിഭാഗങ്ങളുടേയോ (estates) സമ്മേളനം. ചില രാജ്യങ്ങളുടെ നിയമസഭകള്‍ക്കും ഡയറ്റ് എന്നു പേരുണ്ട്. ദിവസം എന്നര്‍ഥം വരുന്ന ഡയസ് (dies) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഡയറ്റ് എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. വിശുദ്ധ റോമാ സാമ്രാജ്യത്തിലെ അസംബ്ലിയാണ് ഡയറ്റ് എന്ന പേരുകൊണ്ട് പൊതുവായ അര്‍ഥത്തില്‍ ഉദ്ദേശിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തിന്റെ അന്ത്യത്തിലും ആധുനിക കാലഘട്ടത്തിന്റെ ആരംഭത്തിലും ഇതിന് ശ്രദ്ധേയമായ പ്രാധാന്യം സിദ്ധിച്ചിരുന്നു. 1521-ല്‍ വേംസിലും (Worms) 1529-ല്‍ സ്പിയറിലും (Speyer) 1530-ല്‍ ആഗ്സ്ബര്‍ഗിലും (Augsburg) ഡയറ്റിന്റെ പ്രധാന സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. മുപ്പതാണ്ടു യുദ്ധത്തിന് (Thirty Years war) അന്ത്യം കുറിച്ച 1648-ലെ വെസ്റ്റ്ഫാലിയ (Westphalia) ഉടമ്പടിക്കു ശേഷം ചക്രവര്‍ത്തിയുടെ ശക്തി കുറയുകയും സ്വതന്ത്രരാജാക്കന്മാരുടെ പരമാധികാരം ശക്തിപ്പെടുകയുമുണ്ടായി. ഇതോടെ ഡയറ്റിനു പ്രധാന്യം കുറയുകയും വിശുദ്ധ റോമാ സാമ്രാജ്യത്തിലെ നിയമസഭ എന്ന പദവിയില്‍ നിന്നും ഈ രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ സമിതിമാത്രമെന്ന അവസ്ഥയിലേക്ക് ഡയറ്റ് ചുരുങ്ങിപ്പോവുകയും ചെയ്തു. 1806-ല്‍ വിശുദ്ധ റോമാസാമ്രാജ്യം ഇല്ലാതായതോടെ തുടര്‍ന്നുണ്ടായ മറ്റു പല നിയമസഭകള്‍ക്കുമായി ഡയറ്റ് വഴിമാറുകയുണ്ടായി. ഇവയില്‍ ചിലത് പിന്നെയും ഡയറ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ജപ്പാനില്‍ 1889-ല്‍ സ്ഥാപിതമായ ദേശീയ അസംബ്ലിയുടെ പേര് ഡയറ്റ് എന്നാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍