This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രീ ഹെര്‍ബര്‍ട്ട് ബിര്‍ബോം (1853-1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രീ ഹെര്‍ബര്‍ട്ട് ബിര്‍ബോം (1853-1917)

Tree Herbert Beerbohm

ഇംഗ്ലീഷ് നടനും തിയെറ്റര്‍ മാനേജരും. പ്രസിദ്ധ സാഹിത്യകാരനായ മാക്സ് ബീര്‍ബോമിന്റെ സഹോദരനാണിദ്ദേഹം. ദ് പ്രൈവറ്റ് സെക്രട്ടറി എന്ന നാടകത്തിലൂടെയാണ് ട്രീ പ്രസിദ്ധനായത്. സംഭവബഹുലമായ നാടകങ്ങളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓസ്കാര്‍ വൈല്‍ഡിന്റെ എ വുമണ്‍ ഒഫ് നോ ഇംപോര്‍ട്ടന്‍സ്; ഇബ്സന്റെ അന്‍ എനിമി ഒഫ് ദ് പീപ്പിള്‍ എന്നിവയുടെ നാടകാവിഷ്കാരം ട്രീയുടെ മികച്ച സംഭാവനകളാണ്. 1892-ല്‍ അവതരിപ്പിച്ച ഹാംലറ്റ് വേത്ര ശ്രദ്ധിക്കപ്പെട്ടില്ല. പോള്‍ പോട്ടേഴ്സിന്റെ ട്രിന്‍ബി, ഹെന്റി IV (പാര്‍ട്ട് ഒണ്‍) എന്നിവ ട്രീയുടെ മികച്ച നാടകങ്ങളായിരുന്നു. ഹെന്റി IV-ല്‍ ഫാള്‍സ്റ്റാഫിന്റെ റോളിലാണ് ട്രീ തിളങ്ങിയത്. പ്രമുഖരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയിലും ട്രീ ശ്രദ്ധേയനായി.

1897-1915 കാലയളവില്‍ ഹിസ്മജസ്റ്റീസ് തിയേറ്ററിന്റെ മാനേജരായും ട്രീ സേവനമനുഷ്ഠിച്ചു. ഷെയ്ക്സ്പിയര്‍ നാടകങ്ങള്‍ പലതും ഇവിടെയാണ് അവതരിപ്പിച്ചത്. 1914-ല്‍ അവതരിപ്പിച്ച ഷായുടെ പിഗ്മേലിയനിലും ട്രീ പ്രധാനപ്പെട്ട ഒരു റോളില്‍ രംഗത്തുവന്നു. 1904-ല്‍ നിലവില്‍ വന്ന റോയല്‍ അക്കാദമി ഓഫ് ആര്‍ട്ടിന്റെ സ്ഥാപനത്തിലും ട്രീ സജീവ പങ്കുവഹിച്ചു. 1907-ല്‍ നൈറ്റ് പദവി നല്‍കി ട്രീയെ ആദരിക്കുകയുണ്ടായി. 1917-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍