This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാവന്‍കൂര്‍ സിമെന്റ്സ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാവന്‍കൂര്‍ സിമെന്റ്സ് ലിമിറ്റഡ്

കേരളത്തിലെ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം. കോട്ടയം ജില്ലയിലെ നാട്ടകത്തു പ്രവര്‍ത്തിക്കുന്ന ഈ വ്യവസായ സ്ഥാപനം സ്ഥാപിതമായത് 1946 ലാണ്. 600-ഓളം പേര്‍ തൊഴില്‍ ചെയ്യുന്ന ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ പ്രധാന ഉത്പന്നങ്ങള്‍ വൈറ്റ് സിമെന്റും, ഷെല്‍സം സിമെന്റ് പെയിന്റുമാണ്. കേരളാ ഗവണ്‍മെന്റിന്റെയും ഓഹരി ഉടമകളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത് വ്യവസായ വകുപ്പാണ്. 1992-93-ലെ കണക്കനുസരിച്ച് ഏതാണ്ട് 16 കോടി രൂപയുടെ മൂലധനനിക്ഷേപമുള്ള ഈ സ്ഥാപനം കാര്യക്ഷമതയുടെ രംഗത്ത് വളരെ മുന്നിലാണ്. 1992-93-ല്‍ വൈറ്റ് സിമെന്റിന്റെ സ്ഥാപിത ഉത്പാദനശേഷി 30,000 ടണ്‍ ആയിരുന്നപ്പോള്‍, യഥാര്‍ഥ ഉത്പാദനം 34,029 ടണ്‍ ആയിരുന്നു. 1554 ടണ്‍ ഷെല്‍ സം സിമെന്റ് പെയിന്റ് ഉത്പാദിപ്പിച്ചപ്പോള്‍ സ്ഥാപിതശേഷി 1050 ടണ്‍ മാത്രമായിരുന്നു. ഉയര്‍ന്ന കാര്യക്ഷമതയ്ക്കു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഉത്പന്നങ്ങളുടെ ഉയര്‍ന്ന ചോദനമാണ്.

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ വിറ്റുവരവിന്റെ രംഗത്ത് 23-ാം സ്ഥാനവും ലാഭക്ഷമതയില്‍ 16-ാം സ്ഥാനവുമാണ് ഇതിനുള്ളത്. 92-93-ലെ വിറ്റുവരവ് 21 കോടി രൂപയും ലാഭം 85 ലക്ഷം രൂപയുമാണ്. ദീര്‍ഘകാലമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനം എന്ന ബഹുമതിയും ട്രാവന്‍കൂര്‍ സിമെന്റ്സ് ആര്‍ജിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍