This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ് ഹുമന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സ് ഹുമന്‍സ്

Transhumance

കന്നുകാലികളും അവയുടെ പരിപാലകരും ഋതുക്കള്‍ക്കനുസൃതമായി നടത്തുന്ന കുടിയേറ്റം. മിക്കവാറും വ്യത്യസ്ത കാലാവസ്ഥകളനുഭവപ്പെടുന്ന രണ്ടു ഭൂഭാഗങ്ങള്‍ക്കിടയിലാണ് 'ട്രാന്‍സ്ഹൂമന്‍സ്' ഉണ്ടാകുന്നത്. നിമ്നസമതലങ്ങളും അടുത്തുള്ള കുന്നിന്‍പ്രദേശങ്ങളുമാണ് ഇതിന് വേദിയാവുക. പര്‍വതപ്രദേശങ്ങളിലേക്കുള്ള മൃഗങ്ങളുടെ കുടിയേറ്റത്തെയും ട്രാന്‍സ്ഹൂമന്‍സ് എന്നു വിശേഷിപ്പിക്കാറുണ്ട്.

ഋതുക്കള്‍ക്കനുസൃതമായി വ്യത്യസ്തകാലാവസ്ഥാപ്രദേശത്തേക്ക് വന്യമൃഗ- കന്നുകാലിക്കൂട്ടങ്ങള്‍ നടത്തുന്ന ഈ സ്ഥാനാന്തരഗമനം ഇന്നും സ്പെയിന്‍പോലെയുള്ള രാജ്യങ്ങളില്‍ കാണാം. വേനലിലും മഞ്ഞുകാലത്തും പുല്‍മേടുകള്‍ തേടിയുള്ള മൃഗങ്ങളുടെ കുടിയേറ്റമായി 'ട്രാന്‍സ്ഹൂമന്‍സി'നെ വ്യാഖ്യാനിക്കാം. ചിലപ്പോള്‍ വളര്‍ത്തുമൃഗങ്ങളുടെ പലായനത്തെയും ഇക്കൂട്ടത്തില്‍പ്പെടുത്താറുണ്ട്.

മനുഷ്യന്‍ കാലാവസ്ഥയ്ക്കനുസൃതമായി നടത്തുന്ന കുടിയേറ്റത്തെ 'സീസണല്‍ സെമി-നൊമാഡിസം' എന്ന് വിശേഷിപ്പിക്കുന്നു. ചിലപ്പോള്‍ 'നൊമാഡിസം' എന്ന പദത്തിനു പകരമായും 'ട്രാന്‍സ്ഹൂമന്‍സ്' എന്ന പദം ഉപയോഗിക്കാറുണ്ട്.

സ്കോട്ലന്‍ഡിലെ ഉന്നതതടങ്ങളിലും ദ്വീപുകളിലും കാണുന്ന ഷീയ്ലിങിനെ (Shieling) ട്രാന്‍സ്ഹൂമന്‍സിന്റെ ഒരു വകഭേദമായി കണക്കാക്കുന്നു. കന്നുകാലികള്‍ക്ക് മേയാന്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയും അതിനടുത്തുതന്നെ താത്ക്കാലിക മനുഷ്യവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഷീയ്ലിങ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍