This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ് മിറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സ് മിറ്റര്‍

Transmitter

വിനിമയം ചെയ്യാനുള്ള വിവരത്തെ പ്രേഷണം ചെയ്യാന്‍ സൗകര്യപ്രദമായ രൂപത്തില്‍, മാറ്റിയെടുക്കുവാനും അത്തരത്തില്‍ ലഭിച്ച സിഗ്നലിനെ പ്രേഷണ മാധ്യമവുമായി ബന്ധിപ്പിക്കുവാനും വേണ്ടി വാര്‍ത്താവിനിമയ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം. മര്‍ദ, ശബ്ദ, തരംഗങ്ങളെ വിദ്യുത് സിഗ്നലാക്കി മാറ്റി അതിനെ ടെലിഫോണ്‍ കമ്പിയിലൂടെ പ്രവഹിപ്പിക്കുന്ന മൗത്ത്പീസ് ഇതിനൊരു ഉദാഹരണമാണ്. വാര്‍ത്താവിനിമയ സംവിധാനത്തിന്റെ സ്വഭാവമനുസരിച്ച് ട്രാന്‍സ്മിറ്ററുടെ സങ്കീര്‍ണതയും പൊതുവേ വര്‍ധിക്കാറുണ്ട്.

ആദ്യമായി, വിനിമയം ചെയ്യേണ്ട സിഗ്നലിനെ, വാഹക സിഗ്നലുമായി കലര്‍ത്തി വാഹക സിഗ്നലിനെ മോഡുലനം ചെയ്യുന്നു. മോഡുലനത്തിനായി AM (ആയാമ മോഡുലനം), FM (ആവ്യത്തി മോഡുലനം), PM (പള്‍സ് മോഡുലനം) തുടങ്ങിയ രീതികള്‍ സ്വീകരിക്കാറുണ്ട്. ഇവയില്‍നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നു. ഉദാഹരണമായി റേഡിയൊ പ്രക്ഷേപണത്തിന് ആയാമ മോഡുലനം, ആവൃത്തി മോഡുലനം എന്ന രീതികളും, ടെലിഫോണ്‍ ശൃംഖലയില്‍ പള്‍സ് കോഡ് മോഡുലന രീതിയും സ്വീകരിക്കുന്നു. മോഡുലിത സിഗ്നലിനെ പ്രവര്‍ധിപ്പിച്ചാണ് പ്രേഷണം ചെയ്യുന്നത്. സ്വീകാര്യ സ്റ്റേഷനില്‍ മോഡുലിത സിഗ്നലില്‍ നിന്ന് വിവര സിഗ്നലിനെ വേര്‍പെടുത്തുകയും ചെയ്യുന്നു.

റേഡിയൊ ട്രാന്‍സ്മിറ്റര്‍, ടിവി ട്രാന്‍സ്മിറ്റര്‍ എന്നിങ്ങനെ വിവിധതരം ട്രാന്‍സ്മിറ്ററുകള്‍ ഇന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍