This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ് ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സ് ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്

കേരളത്തിലെ ഒരൂ പൊതുമേഖലാ വ്യവസായസ്ഥാപനം. 1963-ല്‍ സ്ഥാപിതമായ ഈ വൈദ്യുതി വ്യവസായ സ്ഥാപനം എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്നു. 1700-ഓളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ സ്ഥാപനത്തിന്റെ മുഖ്യ ഉത്പന്നങ്ങള്‍ ട്രാന്‍സ്ഫോര്‍മറുകള്‍, ഗ്യാസ് സര്‍ക്യൂട്ട് ബ്രേക്കേഴ്സ് എന്നിവയാണ്.

1990 മുതല്‍ കമ്പനി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും കമ്പ്യൂട്ടര്‍ ഡിസൈനിങ്ങും ഉപയോഗപ്പെടുത്തുന്നതിനാല്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഹെവി ഇലക്ട്രിക്കല്‍ എക്വിപ്മെന്റ്സ് ഉത്പാദിപ്പിക്കുന്നതിനാല്‍ പല വിദേശ രാജ്യങ്ങളില്‍ നിന്നും കമ്പനിക്ക് ഓര്‍ഡറുകള്‍ ലഭിച്ചുവരുന്നു.

കേരളത്തിലെ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ കമ്പനിക്ക് 9-ാം സ്ഥാനമാണുള്ളത്. 1992-93 ല്‍ കമ്പനിയുടെ ലാഭം 326.12 ലക്ഷം രൂപയായിരുന്നു. 91-92 ല്‍ ഇത് 56.77 ലക്ഷം രൂപ മാത്രമായിരുന്നു. വിറ്റുവരവിന്റെ കാര്യത്തില്‍ കമ്പനിക്ക് 10-ാം സ്ഥാനമുണ്ട്. 1992-93 ല്‍ മൊത്തം വിറ്റുവരവ് 74 കോടി രൂപയാണ്. കേരളാ ഗവണ്‍മെന്റിന്റേയും ധനകാര്യസ്ഥാപനങ്ങളുടേയും ഓഹരി ഉടമകളുടേയും സംയുക്ത ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ഭരണച്ചുമതല വഹിക്കുന്നത് കേരള സംസ്ഥാന വ്യവസായ വകുപ്പാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍