This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ് പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സ് പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ്

Transportation engineering

ഗതാഗത സംവിധാനങ്ങളെ സംബന്ധിച്ചുള്ള എന്‍ജിനീയറിങ് ശാഖ. പ്രധാനമായും റോഡ്, തീവി, വ്യോമ, ജല, പൈപ്പ്ലൈന്‍ (എണ്ണ), ഹൈവേ എന്നിങ്ങനെ ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിങിന് ആറു ശാഖകളുണ്ട്.

ഷങ്ഹായ് നന്‍ജിങ് എക്സ്പ്രസ് ഹൈവേ

റണ്‍വേകളുടെ രൂപകല്പനയും നിര്‍മാണവും റണ്‍വേയിലെ ട്രാഫിക് സംവിധാനവും വ്യോമ എന്‍ജിനീയറിങ്ങില്‍ ഉള്‍പ്പെടുന്നു. ഏതു തരം വിമാനമാണ് റണ്‍വേകളില്‍ ഉപയോഗിക്കേത്, ദിവസത്തില്‍ എത്ര തവണ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും വേണം എന്നീ കാര്യങ്ങള്‍ക്കനുസൃതമായി റണ്‍വേകള്‍ രൂപപ്പെടുത്തുന്നു. യാത്രക്കാര്‍ക്കുള്ള വിശ്രമ സങ്കേതം, യാത്രാവഴി തുടങ്ങിയവയും ഇവയ്ക്കനുയോജ്യ രീതിയില്‍ നിര്‍മിക്കുന്നു.

ജലപാതകള്‍, തുറമുഖങ്ങള്‍, ജെട്ടികള്‍, ദീപസ്തംഭങ്ങള്‍, ഇതര ജല ഗതാഗത ട്രാഫിക് സംവിധാനങ്ങള്‍ തുടങ്ങിയവയുടെ രൂപകല്പനയും നിര്‍മാണവും ജല ട്രാന്‍സ്പൊര്‍ട്ടേഷനില്‍ ഉള്‍പ്പെടുന്നു. ചരക്ക് കൂടുതലായും ജലമാര്‍ഗത്തില്‍ കൊണ്ടു പോകുന്നതിനാല്‍ ചരക്ക് കയറ്റിറക്ക് സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതും തീരദേശ ജല പാതകളുടെ വികാസവും ഇതില്‍ ഉള്‍പ്പെടുന്നവയാണ്.

എണ്ണ കൊണ്ടു പോകാനുള്ള കുഴലുകളുടെ ശ്യംഖല രൂപപ്പെടുത്തുന്നത് പൈപ്പ്ലൈന്‍ എന്‍ജിനീയറിങിലൂടെയാണ്. എണ്ണ പമ്പ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, ഭൂപ്രകൃതിക്കനുസൃതമായി നൂതന രീതിയില്‍ പൈപ്പിടാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗം തന്നെയാണ്. റോഡുകള്‍, ഹൈവേകള്‍ മുതലായവയുടെ നിര്‍മാണം, അവയിലെ പാലങ്ങള്‍, പാര്‍ക്കിങ് സംവിധാനം തുടങ്ങിയവയുടെ ക്രമീകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഹൈവേ എന്‍ജിനീയറിങ്. ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാനായി തയ്യാറാക്കപ്പെടുന്ന സബ് വേകള്‍, എക്സ്പ്രസ് ഹൈവേകള്‍ (express highways) എന്നിവയുടെ നിര്‍മാണവും ഇതേ വിഭാഗത്തിന്റെ പരിധിയില്‍ തന്നെ വരുന്നു. നോ: ഗതാഗത എന്‍ജിനീയറിങ്, തീവണ്ടി ഗതാഗത എന്‍ജിനീയറിങ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍