This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാക്ക് ആന്‍ഡ് ഫീള്‍ഡ് മത്സരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാക്ക് ആന്‍ഡ് ഫീള്‍ഡ് മത്സരങ്ങള്‍

ഓടുക, ചാടുക, എറിയുക എന്നിവയെ ആധാരമാക്കിയുള്ള കായികമത്സരങ്ങള്‍. നടത്തപ്പെടുന്ന കളിക്കളത്തിന്റെ സ്വഭാവമനുസരിച്ച് ഇവ ട്രാക്ക് മത്സരങ്ങള്‍ എന്നും ഫീല്‍ഡ് മത്സരങ്ങള്‍ എന്നും അറിയപ്പെടുന്നു. കളിക്കളത്തിന്റെ ബാഹ്യാതിര്‍ത്തിയോടു ചേര്‍ന്നു തയ്യാറാക്കുന്ന ട്രാക്കുകളിലൂടെയാണ് ട്രാക്ക് മത്സരങ്ങള്‍ നടത്തുക. അവശേഷിക്കുന്ന ഭാഗത്ത് ഫീല്‍ഡ് മത്സരങ്ങള്‍ നടക്കും. അതിനാല്‍ ഇവ ഒരുമിച്ച് നടത്തുകയാണ് പതിവ്. ട്രാക്ക് മത്സരം ഓട്ടമത്സരവും നടത്തമത്സരവും അടങ്ങുന്നതാണ്. സ്പ്രിന്റ് (300 മീ. -നു താഴെ) മധ്യദൂരം (450 മീ. മുതല്‍ 10,000 മീ. വരെ) മാരത്തോണ്‍, ഹര്‍ഡിലിങ്, റിലേ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് ഓട്ടമത്സരം നടത്താറുള്ളത്. വിവിധ തരം ചാട്ടമത്സരങ്ങളും ഏറുമത്സരങ്ങളുമാണ് ഫീല്‍ഡു മത്സരങ്ങളില്‍ ഉള്‍പ്പെടുന്നത്. ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിള്‍ജംപ്, പോള്‍ വാള്‍ട്ട്, ഷോട്ട് പുട്ട്, ജാവ്ലിന്‍ ത്രോ, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ തുടങ്ങിയവയാണ് ഇതിലെ മുഖ്യയിനങ്ങള്‍.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളുടെ മറ്റൊരു പേരാണ് അത് ലറ്റിക്സ്. നോ: അത് ലറ്റിക്സ്; ഓട്ടമത്സരങ്ങള്‍; ജാവ്ലിന്‍ ത്രോ; ഡിസ്കസ് ത്രോ; പോള്‍വാള്‍ട്ട്; മാരത്തോണ്‍; ഷോട്ട്പുട്ട്; സ്പ്രിന്റു മത്സരം; ഹാമര്‍ ത്രോ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍