This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറാ ടോറാ ടോറാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോറാ ടോറാ ടോറാ

Torra Torra Torra

ഹോളിവുഡില്‍ നിര്‍മിച്ച പ്രസിദ്ധ ചലച്ചിത്രം. 1970-ലാണ് ഈ ചിത്രം റിലീസായത്. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍സേന പേള്‍ഹാര്‍ബറില്‍ നടത്തിയ വ്യോമാക്രമണമാണ് ഇതിന്റെ ഇതിവൃത്തം. ഗോര്‍ഡന്‍ പ്രാഞ്ചിന്റെ ഇതേ പേരിലുള്ള നോവലാണ് അവലംബം. ആക്രമണം മൂലം അമേരിക്കയ്ക്കും ജപ്പാനും നേരിടേണ്ടി വന്ന നാശനഷ്ടങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ആക്രമണത്തിനായി ജപ്പാന്‍കാര്‍ ഉപയോഗിച്ച കോഡ് പദമാണ് 'ടോറാ ടോറാ ടോറാ'.

ടോറാ ടോറാ ടോറാ ചലച്ചിത്രത്തിലെ ഒരു ദൃശ്യം

ദീര്‍ഘകാലത്തെ ഗവേഷണപഠനങ്ങളെ തുടര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കപ്പെട്ടത്. ജപ്പാന്‍കാരുടെ ഭാഗം ചിത്രീകരിക്കുന്നതിനായി അവിടത്തെ പ്രസിദ്ധ സംവിധായകനായ അകിര കുറസോവയുടെ സേവനവും ഉപയോഗപ്പെടുത്തുകയുണ്ടായി. രണ്ടര കോടിയിലേറെ ഡോളര്‍ ഈ ചിത്രനിര്‍മാണത്തിനു ചെലവായി. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് ജപ്പാന് ഇത്രത്തോളം ചെലവാക്കേണ്ടിവന്നിട്ടില്ലെന്ന് കരുതപ്പെടുന്നു.

ലാറി ഫോറസ്റ്റര്‍ തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മാര്‍ട്ടിന്‍ ബാല്‍സം, ജോസഫ് കോട്ടണ്‍, ഇ. ജി. മാര്‍ഷല്‍, ജെയിംസ് വിറ്റ്മോര്‍, ജാസന്‍ റൊബാഡ്സ് എന്നിവരാണ് മുഖ്യ അഭിനേതാക്കള്‍. ചരിത്ര സംഭവം യഥാതഥമായി ചിത്രീകരിച്ചു എന്നതാണ് ഈ ചലച്ചിത്രത്തിന്റെ മുഖ്യ സവിശേഷത. സാങ്കേതിക മികവിന് ഈ ചിത്രം അക്കാദമി അവാര്‍ഡ് നേടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍